‘മോളു മരിച്ചു, ഞാൻ കൊന്നു, നമ്മുടെ മോളു പോയി അജുവേ’; പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് അമ്മ ആൺസുഹൃത്തിനയച്ച സന്ദേശം

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവായത് അമ്മ ആൺസുഹൃത്തിനു അയച്ച എസ്എംഎസ് സന്ദേശം. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ (29) അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ‘മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….’ എന്നിങ്ങനെ കേസിൽ അറസ്റ്റിലായ ശിൽപ ആൺസുഹൃത്തിനു സന്ദേശമയച്ചത് പോലീസ് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണ് കൊലപാതകമെന്ന് സ്ഥിരീകരണത്തിലേക്ക് വഴിവെച്ചത്.

ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം, വാടകയ്ക്കെടുത്ത കാറിൽ കുഞ്ഞിനെ മൃതദേഹവുമായി മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു. യുവാവ് ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിൽ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശിൽപ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കി.

തുടർന്ന് പൊലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. എന്നാൽ, കുഞ്ഞ് മണിക്കൂറുകൾക്കു മുൻപേ മരിച്ചെന്ന് ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി ശിൽപയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ക്ഷതങ്ങൾ കാണാതിരുന്നതും യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു സമ്മതിച്ച യുവതി പിന്നീടു മാറ്റിപ്പറഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

 

Read Also: 20.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

 

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ കൊച്ചി: കഴിഞ്ഞ ദിവസം എംപരിവാഹൻ ആപ്പിന്റെ...

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

Related Articles

Popular Categories

spot_imgspot_img