ഒരു കാലത്ത് ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കിയ ചിക്കുൻഗുനിയ പകർച്ചപ്പനി പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയിൽ പടർന്നു പിടിക്കുന്നു. ആശുപത്രികളിൽ പലതും ചിക്കുൻഗുനിയ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസം 750 പേർ വരെ നഗരത്തിലെ ആശുപത്രികളിൽ രോഗബാധിതരായി എത്തുന്നുണ്ട്. Chikungunya outbreak in Karachi, Pakistan
ആഫ്രിക്കൻ വാക്കാണ് ചിക്കുൻ ഗുനിയ എന്നത്. ഈഡിസ് ഈജിപ്തി കൊതുകുകളാണ് ചിക്കുൻഗുനിയ പർത്തുന്നത്. ഡെങ്കിപ്പനി , സിക വൈറസ് മുതലായ രോഗങ്ങളും ഈഡിസ് കൊതുകുകൾ പടർത്തുന്നു. ജീവിതശൈലി രോഗങ്ങളും ഗുരുതര രോഗങ്ങളുമുള്ള വ്യക്തികളിൽ ചിക്കുൻ ഗുനിയ പടർന്നു പിടിക്കുന്നതോടെ ആരോഗ്യനില വഷളാകും.
പലപ്പോഴും ഇത് മരണകാരണമായേക്കാം.
രണ്ടുകോടി ജനസംഖ്യയുള്ള കറാച്ചിയിൽ ചിക്കൻഗുനിയ വ്യാപകമായതോടെ ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാതായി. ചിക്കുൻഗുനിയ രോഗികൾ മറ്റു രോഗികൾക്കൊപ്പം ജനറൽ വാർഡുകളിൽ കഴിയുന്നത് രോഗബാധ വർധിക്കാൻ കാരണമാകുന്നു. പനിയും സന്ധിവേദനയുമാണ് ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങൾ.
സന്ധിവേദന ചിലപ്പോൾ വർഷങ്ങളോളം തുടരാം. തലവേദന , ഛർദി, മസിലുകൾക്ക് ബലക്കുറവും വേദനയും തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം. പ്രത്യേക മരുന്നുകൾ ഒന്നും തന്നെ ചിക്കുൻ ഗുനിയക്കില്ല. വിശ്രമവും വേദന സംഹാരികളുമാണ് പലപ്പോഴും രോഗികൾക്ക് നൽകുക.