മുഖ്യമന്ത്രി നാളെ തുറന്നു കൊടുക്കുന്നത് 51 റോഡുകൾ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നിർമ്മാണം പൂർത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4.30 ന് ഓൺലൈനായി നിർവഹിക്കും.

ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എറണാകുളം ജില്ലയിൽ എട്ട് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

എറണാകുളം പൊതുമരാമത്ത് ഡിവിഷനിൽ അഞ്ചും മുവാറ്റുപുഴ ഡിവിഷനിൽ മൂന്നും റോഡുകളിലാണ് നവീകരണം പൂർത്തിയായത്. കറുകുറ്റി – അഴകം റോഡ്, അമരാവതി റോഡ്, ഫാ. മാത്യു കൊത്തകത്ത് റോഡ്, പി.ടി. ജേക്കബ് റോഡ്, സാന്റോ ഗോപാലൻ റോഡ്, കീഴില്ലം കുറിച്ചിലക്കോട് റോഡ്, നേര്യമംഗലം – നീണ്ടപ്പാറ റോഡ്, മൂവാറ്റുപുഴ ടൗൺ ലിങ്ക് റോഡുകൾ (ആസാദ് റോഡ്, ആശ്രാമംകുന്ന് റോഡ്, കാവുംകര മാർക്കറ്റ് റോഡ് ) എന്നിവയാണ് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്.

തോൽപ്പിച്ചെ അടങ്ങു, വരും തെരഞ്ഞെടുപ്പിൽ പാടുപെടും; ജി സുധാകരന്റെ വെളിപ്പെടുത്തൽ കേട്ട് അന്തംവിട്ട് പാർട്ടിക്കാർ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തൽ നടത്തിയിട്ടുണ്ടെന്ന സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കി.

സിപിഎമ്മിനെതിരെ എതിരാളികൾ സ്ഥിരം പറയുന്ന ആക്ഷേപങ്ങൾ നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നു.

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പൊതുചടങ്ങിലാണ് താനുൾപ്പടെയുള്ളവർ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയിട്ടുണ്ട് എന്ന അതീവ ഗുരുതരമായ സംഭവം സുധാകരൻ വെളിപ്പെടുത്തിയത്.

തിരഞ്ഞെടുപ്പുകളിൽ തപാൽ വോട്ടുകൾ തിരുത്തുന്നതും, ആൾമാറാട്ടം നടത്തി കള്ളവോട്ടു ചെയ്യുന്നതും ബൂത്ത് പിടിച്ചെടുക്കുന്നതും, ഇരട്ട വോട്ടു ചെയ്യുന്നതുമെല്ലാം സിപിഎമ്മിനെതിരെ അവരുടെ രാഷ്ട്രീയ എതിരാളികൾ നിരന്തരം ഉയർത്തുന്ന ആക്ഷേപങ്ങളാണ്.

അതെല്ലാം അതേപടി ശരി വെക്കുന്ന തരത്തിലാണ് പാർട്ടിയുടെ മുതിർന്ന നേതാവിന്റെ ഏറ്റുപറച്ചിൽ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, മന്ത്രി എന്നീ പദവികൾ വഹിച്ച സിപിഎം നേതാവാണ് ജി സുധാകരൻ. പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണതകൾക്കു നേരെയുള്ള വിരൽ ചൂണ്ടൽ കൂടിയാണ് ഈ പശ്ചാത്താപ പ്രസ്താവന.

1989ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി കെവി ദേവദാസിനു വേണ്ടി തപാൽ വോട്ടുകൾ തിരുത്തി എന്നാണ് സുധാകരന്റെ ഇപ്പോഴത്തെ കുറ്റസമ്മതം. ആ സമയത്ത് സുധാകരൻ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ആയിരുന്നു. കോൺഗ്രസിന്റെ വക്കം പുരുഷോത്തമനായിരുന്നു എതിരാളി.

“സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെവി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ.

ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു” എന്നാണ്ജി സുധാകരൻ പൊതുസമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ തിരഞ്ഞടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചില്ല എന്നതും ചരിത്രമാണ്. കാൽ ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്നു വിജയിച്ചത്. കെ വി ദേവദാസിന് 350,640 വോട്ടും വക്കം പുരുഷോത്തമന് 375,763 വോട്ടും ലഭിച്ചു. വക്കം 25123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മാത്രം 55,000 ത്തിലധികം ഇരട്ട വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അടൂർ പ്രകാശിന്റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടി എടുത്തത്.

സിപിഎമ്മാണ് ഇരട്ട വോട്ടുകൾ ചേർക്കുന്നത് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇരട്ട വോട്ടുകൾ നീക്കം ചെയ്തതാണ് സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടയാക്കിയതെന്നും കോൺഗ്രസ് അവകാശ വാദം ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കൃത്രിമങ്ങളെ കുറിച്ചുള്ള സിപിഎം നേതാവ് ജി സുധാകരന്റെ സ്വമേധയാ ഉള്ള കുറ്റസമ്മതം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കും എന്ന് മാത്രമല്ല വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ഏത് ആരോപണം വന്നാലും പാർട്ടിയുടെ പ്രതിരോധം മുൻപ് എന്നത്തേക്കാളും ദുർബലമാകുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img