web analytics

തെരുവുനായ കണക്ക് ആവശ്യപ്പെട്ട ഉത്തരവ് വിവാദത്തിൽ; ഛത്തീസ്ഗഡിൽ അധ്യാപകർ രംഗത്ത്

തെരുവുനായ കണക്ക് ആവശ്യപ്പെട്ട ഉത്തരവ് വിവാദത്തിൽ; ഛത്തീസ്ഗഡിൽ അധ്യാപകർ രംഗത്ത്

റായ്പൂർ: സ്കൂൾ പരിസരത്ത് എത്തുന്ന തെരുവുനായകളുടെ കൃത്യമായ കണക്ക് നിശ്ചിത ഇടവേളകളിൽ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും സമർപ്പിക്കണമെന്ന് ഛത്തീസ്ഗഡ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

സ്കൂളുകളിൽ തെരുവ് നായ ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി ഈ നടപടി ഏർപ്പെടുത്തിയതാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

ആശുപത്രിയിൽ താലികെട്ടിയ ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കാൻ നിർദ്ദേശം നൽകി ഡോ. ഷംഷീർ വയലിൽ

അധ്യാപക സംഘടനകളുടെ പ്രതിഷേധം

ഈ ‘വിചിത്രമായ’ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

വിദ്യാഭ്യാസപരമല്ലാത്ത അനാവശ്യ ചുമതലകൾ അധ്യാപകരുടെ മേൽ തുടർച്ചയായി അടിച്ചേൽപ്പിക്കുകയാണെന്നും അതിന്റെ ഭാഗമായി പുതിയ ഉത്തരവുകള്‍ വരുന്നെന്നും സംഘടനകൾ ആരോപിച്ചു.

തെരുവുനായ നിയന്ത്രണത്തിൽ സുപ്രീം കോടതി ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനാധ്യാപകരെയും പ്രിൻസിപ്പൽമാരെയും നോഡൽ ഓഫീസർമാരായി നിയോഗിച്ചത്.

അധ്യാപകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ

പഠന-അധ്യാപന പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് അധ്യാപകർ.

വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ചുമതലകൾ വർധിച്ചതോടെ അക്കാദമിക് ഉത്തരവാദിത്തങ്ങൾക്ക് ഗൗരവമായി ശ്രദ്ധ നൽകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

വിദ്യാഭ്യാസത്തിന് വേണ്ട അന്തരീക്ഷം ഉറപ്പാക്കണമെന്നതാണ് സംഘടനകളുടെ ആവശ്യം.

തെരുവുനായ പ്രശ്നത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.

റോഡുകളിലും പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായി അലഞ്ഞു തിരിയുന്ന നായ്ക്കളെ നീക്കാനും, അവരുടെ സാന്നിധ്യം നിയന്ത്രിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു നിർദ്ദേശം.

സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നായ്ക്കൾ കയറാതിരിക്കാൻ കർശന നടപടികൾ വേണമെന്നും ദിവസേന പരിശോധന നടത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു

English Summary:

The Chhattisgarh Education Department has issued a directive requiring school principals and headmasters to regularly report the number of stray dogs roaming around school premises. The order, issued to control stray dog attacks following Supreme Court criticism, has sparked strong protests from teacher associations, who argue that unnecessary non-academic responsibilities are being forced upon educators, affecting their academic focus.

spot_imgspot_img
spot_imgspot_img

Latest news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

Other news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം!

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം! സീതത്തോട്:സീതത്തോട്...

നിയമസഭയിലേക്ക് കേന്ദ്രമന്ത്രിയോ? കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യൻ

നിയമസഭയിലേക്ക് കേന്ദ്രമന്ത്രിയോ? കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യൻ കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ...

ഫരീദാബാദിലെ ‘സാരി-മാൻ’: സ്പൈഡർമാനെ വെല്ലാൻ ഹരിയാനയിലെ അമ്മയും മകനും! താഴെവീണ സാരിയെടുക്കാൻ മകനെ തുണി കെട്ടിയിറക്കി

ഫരീദാബാദിലെ 'സാരി-മാൻ': സ്പൈഡർമാനെ വെല്ലാൻ ഹരിയാനയിലെ അമ്മയും മകനും! താഴെവീണ സാരിയെടുക്കാൻ...

ഭീകരരുടെ വെടിയുണ്ടകൾക്കും തടയാനായില്ല ഈ കരുത്തിനെ; സൈഫുള്ള ബലൂചിനെ വധിച്ച ഓപ്പറേഷനിലെ യഥാർത്ഥ ഹീറോ! ടൈസൺ – ഇന്ത്യയുടെ അഭിമാനം

ഭീകരരുടെ വെടിയുണ്ടകൾക്കും തടയാനായില്ല ഈ കരുത്തിനെ; സൈഫുള്ള ബലൂചിനെ വധിച്ച ഓപ്പറേഷനിലെ...

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന് പാസ്പോർട്ട് വിട്ടുനൽകി, വിദേശത്ത് പോകാൻ അനുമതി

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന് പാസ്പോർട്ട് വിട്ടുനൽകി, വിദേശത്ത് പോകാൻ അനുമതി തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img