ചെറുതോണിയിലെ വൈറല്‍ വ്യൂപോയിൻ്റ് അടച്ചു പൂട്ടി

കട്ടപ്പന: ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു.

സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത ഇവിടെ സഞ്ചാരികള്‍ അപകടത്തില്‍പെടാനുള്ള സാഹചര്യം കണക്കിലെടുത്താണു വനംവകുപ്പ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്.

അടുത്തിടെയാണ് ചെറുതോണി ഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവ ഒറ്റ ഫ്രെയിമില്‍ ലഭിക്കുന്ന പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സഞ്ചാരിഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെ ഇവിടേക്ക് ഒട്ടേറെപ്പേരെത്തി.

പൈനാവില്‍നിന്ന് അശോകക്കവല റൂട്ടില്‍ മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെനിന്ന് 250 മീറ്റര്‍ കാല്‍നടയായി യാത്ര ചെയ്താണു ആളുകൾ മന്ത്രപ്പാറയില്‍ എത്തിയിരുന്നത്.

മഴ പെയ്താല്‍, പാറയില്‍ നിന്നു വലിയ താഴ്ചയിലേക്കു തെന്നി വീഴാനുള്ള സാധ്യത കണക്കിലെടുത്താണു വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ചു നിരോധനമേര്‍പ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം….

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം…. കാലിഫോർണിയയിലെ...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

Related Articles

Popular Categories

spot_imgspot_img