സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം; റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ

കോഴിക്കോട്: സംസ്ഥാനത്ത് നാളെ ട്രെയിൻ സർവീസിൽ നിയന്ത്രണം. തിരുവനന്തപുരം ഡിവിഷന് കീഴിൽ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പർ 174ന്റെ ഗാർഡർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.

നാളെ കൊല്ലം- എറണാകുളം മെമു സർവീസ് പൂർണമായും റദ്ദാക്കി. തിരുവനന്തപുരം – ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാർ, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകൾ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സർവീസ് നടത്തും.

26 ശനിയാഴ്ച വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തുന്നതിനാൽ ചെങ്ങന്നൂർ, കോട്ടയം സ്റ്റേഷനുകൾ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തു. മലബാർ എക്‌സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഒഴിവാക്കുകയും പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മംഗളൂരു എക്‌സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു.

കൂടാതെ ഗുരുവായൂർ- മധുര എക്‌സ്പ്രസ്, മധുര – ഗുരുവായൂർ എക്‌സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കി. ഏപ്രിൽ 26ന് മധുരയിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഏപ്രിൽ 27ന് രാവിലെ ഗുരുവായൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img