പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തൃശൂർ: തൃശൂരിൽ ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്തു വെച്ചാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ടോൾ നൽകിയശേഷം കാർ മുന്നോട്ടെടുത്ത സമയത്ത് സ്പാർക്ക് ഉണ്ടാവുകയായിരുന്നു. പിന്നാലെ വാഹനം നിർത്തിയിട്ട് കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി മാറി നിന്നു. ഉടൻ തന്നെ കാറിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. വൈക്കത്ത് പതിമൂന്നുകാരിയെ കാണാനില്ലെന്ന് പരാതി വൈക്കം: വൈക്കത്ത് പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. വൈക്കം തോട്ടകം … Continue reading പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു