web analytics

സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ് 2024; എറണാകുളത്തിന് ഓവറോൾ കിരീടം

കൊച്ചി: നാലാമത് സെൻട്രൽ സ്കൂൾ കായികമേളയിൽ എറണാകുളം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. കോഴിക്കോട് രണ്ടും തൃശൂർ മൂന്നും സ്ഥാനങ്ങൾ നേടി. സ്‌കൂളുകളിൽ വാഴക്കുളം കാർമ്മൽ പബ്ളിക് സ്കൂൾ ഒന്നും കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി രണ്ടും കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.

എറണാകുളം 375 പോയിന്റുമായാണ് ഓവറോൾ കിരീടം നേടിയത്. 21 സ്വർണം, 19 വെള്ളി, 15 വെങ്കലം ഉൾപ്പെടെ 55 മെഡലുകൾ എറണാകുളം നേടി. അഞ്ചു സ്വർണം, 7 വെള്ളി, 7 വെങ്കലം എന്നിവയുമായി കോഴിക്കോട് 136 പോയിന്റ് കരസ്ഥമാക്കി. അഞ്ചുവീതം സ്വർണം, വെള്ളി, 10 വെങ്കലം എന്നിവുമായി തൃശൂർ 128 പോയിന്റ് സ്വന്തമാക്കി.

സമാപനച്ചടങ്ങിൽ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കായികമേള സംഘാടക സമിതി ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജൻ, കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മേള കോ ഓർഡിനേറ്ററുമായ സുചിത്ര ഷൈജിന്ത്, കോ കൺവീനർമാരായ ജൂബി പോൾ, ഫാ. മാത്യു കരീത്തറ, ബി.പി. പ്രതീത തുടങ്ങിയവർ പങ്കെടുത്തു.

പോയിന്റ് നില

എറണാകുളം  375

കോഴിക്കോട്  136

തൃശൂർ  128

പാലക്കാട്  90

ഇടുക്കി  81

ആലപ്പുഴ  71

കോട്ടയം  63

മലപ്പുറം  55

കണ്ണൂർ  54

കാസർകോട്  48

കൊല്ലം  48

തിരുവനന്തപുരം  38

പത്തനംതിട്ട  16

വയനാട്  3

വ്യക്തിഗത ചാമ്പ്യന്മാർ

അണ്ടർ 14

മഹ്സിൻ സി.ടി (സെന്റ് ജോസഫ്സ് ഇംഗ്ളീഷ് മീഡിയം, പുത്തനങ്ങാടി)

മരിയ മനോജ്ലാൽ (ശ്രി.ശ്രീ രവിശങ്കർ വിദ്യാമന്ദിർ)

അണ്ടർ 17

ധ്യാൻ വാമറ്റം (കാർമ്മൽ പബ്ളിക് സ്കൂൾ, വാഴക്കുളം)

അഭിനവ് ദത്തു എ (ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ, തങ്കശേരി)

ലിയ രാജേഷ് (കാർമ്മൽ പബ്ളിക് സ്കൂൾ, വാഴക്കുളം)

അണ്ടർ 19

ബെർണാർഡ് ഷാ സോജൻ (സെന്റ് പീറ്റേഴ്സ്, കടയിരുപ്പ് )

നൈല സയൻ (ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ )

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ഒന്ന് മുതൽ 50 വരെ എഴുതാത്തതിന് 4വയസുകാരിയെ അച്ഛൻ അടിച്ച് കൊന്നു

ഒന്ന് മുതൽ 50 വരെ എഴുതാത്തതിന് 4വയസുകാരിയെ അച്ഛൻ അടിച്ച് കൊന്നു ഫരീദാബാദ്:...

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത് 100 പാമ്പുകളെ

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത്...

പ്രത്യേകതരം കള്ളൻ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം കുത്തിപ്പൊളിക്കുന്ന കാദർ ഷരീഫ് പിടിയിൽ

പ്രത്യേകതരം കള്ളൻ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം കുത്തിപ്പൊളിക്കുന്ന കാദർ ഷരീഫ് പിടിയിൽ മലപ്പുറം:...

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ...

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം...

Related Articles

Popular Categories

spot_imgspot_img