web analytics

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യ മത്സരം ഫെബ്രുവരി 23ന് ഷാ‍ർജയിൽ; ഏറ്റുമുട്ടുന്നത് കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും; കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും. ബിനീഷ് കോടിയേരിയാണ് വൈസ് ക്യാപ്റ്റൻ. 32 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എന്നാൽ 15 പേരുള്ള ടീമാവും അന്തിമമായി ടീമിൽ എത്തുക.കൊച്ചിയിൽ നടന്ന ചടങ്ങിൽ ടീം മാനേജർ കൂടിയായ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ടീം കേരള സ്ട്രൈക്കേഴ്സ്

ഇന്ദ്രജിത്ത് സുകുമാരൻ (ക്യാപ്റ്റൻ)
ബിനീഷ് കോടിയേരി (വൈസ് ക്യാപ്റ്റൻ)
അജിത്ത് ജാൻ
അലക്സാണ്ടർ പ്രശാന്ത്
അനൂപ് കൃഷ്ണൻ
ആൻ്റണി പെപ്പെ
അർജ്ജുൻ നന്ദകുമാർ
അരുൺ ബിന്നി
ആര്യൻ കത്തോലിയ
ധ്രുവൻ
ജീവ
ജോൺ കൈപ്പള്ളിൽ
ലാൽ ജൂനിയർ
മണികണ്ഠൻ ആചാരി
മണിക്കുട്ടൻ
മുന സൈമൺ
രാജീവ് പിള്ള
റിയാസ് ഖാൻ
സൈജു കുറുപ്പ്
സാജു നവോദയ
സമർത്ഥ
സഞ്ജു സലീം
സഞ്ജു ശിവറാം
ഷെഫീഖ് ഖാൻ
സിജുവിൽസൺ
സണ്ണി വെയൻ്
സുരേഷ് ആർ കെ
വിനു മോഹൻ
വിവേക് ​ഗോപൻ

ഈ മാസം അവസാനം ഷാർജയിലാണ് സിസിഎൽ പത്താം എഡിഷൻ ആരംഭിക്കുന്നത്. ഷാർജ, ഹൈദരാബാദ്, ചണ്ഡീഗണ്ഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 15-ന് വിശാഖപട്ടണത്താണ് ക്വാളിഫെയർ, എലിമിനേറ്റർ മത്സരങ്ങൾ. മാർച്ച് 17-ന് വിശാഖപട്ടണത്ത് ആണ് ഫൈനൽ മത്സരം.

ഹിന്ദി, പഞ്ചാബി, ഭോജ്‌പുരി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര വ്യവസായങ്ങളെ പ്രതിനിധീകരിച്ച് . ഭോജ്പുരി ദബാങ്‌സ്, ചെന്നൈ റിനോസ്, കർണാടക ബുൾഡോസേഴ്‌സ്, കേരള സ്‌ട്രൈക്കേഴ്‌സ്, മുംബൈ ഹീറോസ്, പഞ്ചാബ് ഡി ഷെർ, തെലുങ്ക് വാരിയേഴ്‌സ് എന്നീ ടീമുകളിലായി വിവിധ ഭാഷകളിലെ 200-ലധികം ചലച്ചിത്ര താരങ്ങളാണ് ​ഗ്രൗണ്ടിൽ ഇറങ്ങുക.

സൽമാൻ ഖാൻ, കിച്ച സുദീപ, സൊഹൈൽ ഖാൻ, അഖിൽ അക്കിനേനി, ഇന്ദ്രജിത്ത് സുകുമാരൻ, സോനു സൂദ്, മനോജ് തിവാരി, ആര്യ, ജിഷു സെൻഗുപ്ത, റിതേഷ് ദേശ്മുക് തുടങ്ങി വിവിധ ഭാഷകളിലെ പ്രമുഖതാരങ്ങൾ ഇക്കുറി ടൂർൺമെൻ്റിൻ്റെ ഭാ​ഗമാകും. ട്വൻ്റി20 ക്രിക്കറ്റിന് മുൻപ് പ്രചാരത്തിലുണ്ടായിരുന്ന ടി10 മോഡലിലാണ് ഇപ്രാവശ്യത്തെ ടൂ‍ർൺമെൻ്റ് നടക്കുക. പത്ത് ഓവ‍ർ അടങ്ങുന്ന നാല് ഇന്നിം​ഗ്സുകളായിട്ടാവും ഒരു മത്സരം.

ടീമിൻ്റെ പരിശീലനക്യാംപ് കൊച്ചിയിൽ ആരംഭിച്ചു. ഫെബ്രുവരി 23ന് ഷാ‍ർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ നേരിടും. 24-ന് ഷാർജയിൽ ബംഗാൾ ടൈഗേഴ്സിനെതിരെയാണ് കേരളത്തിൻ്റെ രണ്ടാം മത്സരം. മാർച്ച് രണ്ടിന് ഹൈദരാബാദിൽ തെലുങ്ക് വാരിയേഴ്സിനേയും മാർച്ച് പത്തിന് തിരുവനന്തപുരത്ത് ചെന്നൈ റൈനേഴ്സിനേയും കേരളം നേരിടും.

 

Read Also: തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മേൽക്കൈ

spot_imgspot_img
spot_imgspot_img

Latest news

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Other news

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Related Articles

Popular Categories

spot_imgspot_img