ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ് പരീക്ഷകൾ ആരംഭിക്കുക. സിബിഎസ്ഇ പത്താം ക്ലാസുകാർക്ക് ഇംഗ്ലീഷാണ് ആദ്യ പരീക്ഷ.(CBSE 10th and 12th public exam date announced)
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി മാർച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനാണ് അവസാന പരീക്ഷ. 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്. പത്താം ക്ലാസിലേക്കുള്ള പ്രായോഗിക പരീക്ഷകൾ 2025 ജനുവരി 1 നും പന്ത്രണ്ടാം ക്ലാസിലേക്കുള്ള പരീക്ഷകൾ ഫെബ്രുവരി 15 നും തുടങ്ങും.
എക്‌സ്‌റ്റേണൽ എക്‌സാമിനറുടെ മേൽനോട്ടത്തിലാണ് 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ അതത് സ്‌കൂളുകളിലെ അധ്യാപകരുടെ സാന്നിധ്യത്തിലും നടത്തും. വിശദമായ ടൈം ടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. cbseacademic.nic.in എന്ന വെബ്സൈറ്റിൽ നിന്നും ചോദ്യ പേപ്പറുകളുടെ സാമ്പിളുകളും ലഭിക്കുന്നതാണ്.