ബദരീനാഥ്: ഇത്തവണത്തെ തീർത്ഥാടനകാലത്തിന് ശേഷം ബദരീനാഥിൽ നടത്തിയ ക്ലീനപ്പ് ഡ്രൈവിൽ 1.5 ടൺ മാലിന്യം നീക്കം ചെയ്തു. ഇക്കുറി 47 ലക്ഷത്തോളം ഭക്തരാണ് ബദരീനാഥിലെത്തിയത്. ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് ക്ഷേത്രം അടയ്‌ക്കുന്നതിന് മുന്നോടിയായാണ് മാലിന്യനീക്കം. ബദരീനാഥ് ക്ഷേത്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ബദരീനാഥ് നഗർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്. പര്യവരൺ മിത്ര എന്ന പേരിൽ 50 അംഗ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തപ്റ്റ് കുണ്ഡ്, മെയിൻ ബസാർ, മന ഗ്രാമം, ബ്രഹ്‌മ കപാൽ, ആസ്ത […]
തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജു എം എൽ എ ഉൾപ്പെട്ട തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ വാദം കേൾക്കുന്നിതിനിടെ സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം. […]
ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ. ആദായനികുതി വകുപ്പിന്റെ ബോധവത്കരണ പ്രചാരണപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-2025 വർഷത്തെ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ.) സമർപ്പിക്കുമ്പോൾ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താത്പര്യം, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായുള്ള ട്രസ്റ്റുകൾ, മറ്റ് ആസ്തികൾ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ 10 ലക്ഷംരൂപവരെ പിഴചുമത്തുകയും 2015-ലെ നികുതിനിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും. ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയക്കും. […]
വാഹനപരിശോധനകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട് കമ്മിഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിലുള്ള ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയെന്നാണ് നിർദേശം. നേരത്തേ പരിശോധനക്കിടയിൽ ഉദ്യോഗസ്ഥർ രേഖകളുടെ ഒർജിനൽ ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു. 2000ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ […]
ഒരുകാലത്ത് പശ്ചിമേഷ്യയിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു ഇറാൻ ഭരണകൂടം . എന്നാൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിലെ ഷാ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഇറാനും അമേരിക്കയും ബദ്ധവൈരികളായി. ഇടക്കാലത്ത് ആണവ കരാറിൽ ഒപ്പുവെച്ച് താത്കാലിക സമാധാനം കൊണ്ടുവന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ഇറാൻ-യു.എസ്. ബന്ധം ഉലഞ്ഞു. Will Iran and the United States become one in Trump’s second coming? ഇറാന്റെ ശക്തനായ സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എ.് ഇസ്രയേലുമായി ചേർന്ന് വധിച്ചു.ആണവ കരാർ റദ്ദാക്കിയ […]
യു.കെ. പ്രതിരോധ മേഖലയിൽ കൂടുതൽ പണം ചെലവഴിക്കണമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സർ ടോണി റഡാകിൻ.ബി.ബി.സി.ക്ക് നൽകിയ അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.Will Trump cut NATO spending? യു.എസ്.പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിനെ തുടർന്നാണ് അദ്ദേഹം ഇത്തരം ഒരു പരാമർശം നടത്തിയതെന്ന് പ്രതിരോധ വിദഗ്ദ്ധർ കരുതുന്നു. നാറ്റോയെ തീറ്റിപ്പോറ്റേണ്ടത് അമേരിക്കയുടെ മാത്രം ബാധ്യതയല്ലെന്ന തരത്തിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളോടെ പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ ആവശ്യപ്പെട്ട ട്രംപ് അല്ലാത്തപക്ഷം റഷ്യപോലെയുള്ള രാജ്യങ്ങളെ […]
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. കൂടുതൽ സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ അനുവദിച്ചിട്ടുണ്ട്. നിലവിൽ ഏഴ് ട്രെയിനുകൾ സർവീസ് തുടങ്ങി. കൂടുതൽ സർവീസുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ […]
ന്യൂഡൽഹി: എക്സോലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി. 10 ദിവസത്തെ സമയമാണ് ഹൈകോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സി.എം.ആർ.എല്ലാണ് ഹർജി നൽകിയത്. അതേസമയം, ഹർജി അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയിൽ ആവശ്യം ഉന്നയിച്ചു. കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആർ.എൽ ഹൈകോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി മുന്നോട്ട് […]
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെപോലെ ഇന്ത്യയിലും കുട്ടികൾക്ക് മദ്യം നൽകുന്നതിനെതിരെയുള്ള നിയമം കൊണ്ടുവരണമെന്ന് കമ്മ്യൂണിറ്റി എഗെൻസ്റ്റ് ഡ്രങ്കൺ ഡ്രൈവിംഗ് എന്ന സന്നദ്ധ സംഘടന. അതിനായി രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പ്രകാരം കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യശാലകളിൽ നിന്ന് മദ്യം നൽകാവൂ എന്നാണ് സംഘടന […]
ഇന്ത്യന്‍ റെയില്‍വേക്ക് ഒരു റെക്കോഡ് നേട്ടം കൂടി. ഒരു ദിവസം കൊണ്ട് ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം (നവംബര്‍) നാലിന് ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്ത ആളുകളുടെ എണ്ണം മൂന്ന് കോടിയാണ്. ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇത്രയും ആളുകള്‍ ഒരേ ദിവസം രാജ്യത്തെ റെയില്‍വേ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. ഈ റെക്കോഡ് സംഖ്യ ആകട്ടെ ലോകത്തിലെ പല രാജ്യങ്ങളും കൂടിച്ചേര്‍ന്നാല്‍ പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത […]
© Copyright News4media 2024. Designed and Developed by Horizon Digital