കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി. നിർമാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.
കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തന്നെ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുത്തേക്കും.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യമായി നല്‍കാതിരിക്കുകയും ഇതുമൂലം ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മകളെ ചേർത്തുപിടിച്ച് ആര്യയും സിബിനും; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത്
അവതാരകയും നടിയുമായ ആര്യ ബഡായിയും ആർജെയും ബിഗ് ബോസ് താരവുമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ ബഡായി.
‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസം. ഒരുപാട് ഒരുപാട് സന്തോഷം, ആനന്ദക്കണ്ണീർ, സ്നേഹം, ആത്മബന്ധം അങ്ങനെ എല്ലാംകൊണ്ടും നിറഞ്ഞ ഒരു ദിവസം. ഞങ്ങളും ഞങ്ങളുടെ മകളും ആകാംക്ഷയോടെ കാത്തിരുന്ന ദിനം.
ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും’, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സിബിനും ആര്യയും പരസ്പരം മാലകൾ അണിയിക്കുന്നതും ആര്യയുടെ മകളുടെ ഒപ്പമുള്ള ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.