web analytics

പുല്ലിപ്പല്ല് കേസെടുത്ത് പുലിവാല് പിടിച്ച റെയിഞ്ച് ഓഫീസര്‍; അധീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റി

കൊച്ചി: റാപ്പര്‍ വേടനെതിരെ പുല്ലിപ്പല്ല് കേസെടുത്ത കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം.

ഇതു സംബന്ധമായി വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

വേടന് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടതിനെ തുടർന്നാണ് നടപടി.

വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

ബൈ ബൈ പിണറായി’ ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

'ബൈ ബൈ പിണറായി' ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ്...

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം;...

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

Related Articles

Popular Categories

spot_imgspot_img