കോഴിക്കോട്: ഒരാഴ്ച മുൻപ് വിവാഹിതയായ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് കേസ്. വധുവിൻ്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പാടുകൾ കണ്ടെത്തിയത്. വീട്ടുകാര് യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്.
ഇതോടെ യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി.
Read Also: രജിസ്ട്രേഷൻ തീർന്നതോടെ ഷെഡ്ഡിൽ കയറിയ ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ ഇനി നിരത്തിലിറങ്ങില്ല