web analytics

പീഡനക്കേസിലെ അതിജീവിതക്ക് പീഡനം; എസ്.ഐ.യ്ക്കെതിരെ കേസെടുത്തു: ഒളിവിൽ

ഇടുക്കയിൽ അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് എതിരേ കേസ്. ഇതേ പരാതിയിൽ സസ്പെൻഷനിലായ പി.എൽ. ഷാജിക്കെതി രേയാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതോടെ ഷാജി ഒളിവിൽ പോയി.

ഷാജി മുൻപ് അടിമാലി പോലീസ് സ്റ്റേഷനിലെ റൈറ്ററായിരുന്നു. 2022 മുതൽ 2025 ജനുവരിവരെ പലവട്ടം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാ ണ് യുവതിയുടെ പരാതി. അധികാര ദുർവിനിയോഗം നടത്തിയതടക്കമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്.

മുഖ്യമന്ത്രി ക്കും ഡിജിപി ഉൾപ്പടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ഒരു മാസം മുൻപ് ലഭിച്ച പരാതിയെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ആദ്യം ഷാജിയെ കെഎപി ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇതേ ത്തുടർന്ന് ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിൽ പോയി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് കൊച്ചി റേഞ്ച് ഐജി ഡോ. എസ്. സതീഷ് ബിനോയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള
ഉത്തരവ് ഇറക്കിയത്.

പുതിയതായി എസ്‌പിക്കു അതിജീവിത നൽകിയ പരാതി സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ യുവതിയും മാതാവും മൊഴി നൽകിയെങ്കിലും അടിമാലി പോലീസ് കേ lസെടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിർദേശം ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞദിവസം കേസെടുത്തത്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

തലയിൽ മുണ്ടിട്ടെത്തും: ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അടപടലം മോഷ്ടിക്കും…! ഇടുക്കിയിലെ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടു ഞെട്ടി നാട്ടുകാർ:

ഇടുക്കി ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 25000 രൂപ കവർന്ന മോഷ്ടാവ് കൊച്ചുകാമാക്ഷിയിലെ മൂന്നു കടകളും കുത്തിത്തുറന്നു. ചെമ്പകപ്പാറ ഏറത്തകുന്നേൽ സുധാകരന്റെ കടയിൽ നിന്നാണ് പണം കവർന്നത്.

കൊച്ചുകാമാക്ഷി സ്വദേശി അനീഷിന്റെ കോഴിക്കട, ജോസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സമീപത്തെ റേഷൻകട എന്നിവിടങ്ങളിലാണ് മോഷണശ്രമം.

സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് ഉള്ളിൽകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോഴിക്കടയിലെ സിസി ടിവിയുടെ മെമ്മറി കാർഡും മോഷ്ടാവ് നശിപ്പിച്ചു.

കടയുടമകളുടെ പരാതിയിൽ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയിലെ സിസി ടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

തലയിൽ മുണ്ടിട്ടു പോകുന്ന മോഷ്ടാവിന്റെ ചിത്രമാണ് ലഭിച്ചത്. മോഷ്ടാവ് പള്ളിക്കാനം ചെമ്പകപ്പാറ മേഖലകളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ ഈ മേഖലകളിൽ ഹൈമാസ്റ്റ് ലൈറ്റുകളും ഓഫായി.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ദ്വാരപാലക ശിൽപ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു

ദ്വാരപാലക ശിൽപ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ...

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത കാമുകന്റെ മുന്നിൽ വച്ച്; അറസ്റ്റ്

19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത കാമുകന്റെ മുന്നിൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ്...

Related Articles

Popular Categories

spot_imgspot_img