വണ്ടന്മേട്ടിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ആറു ചാക്ക് ഏലയ്ക്ക മോഷണം പോയി. തിങ്കളാഴ്ച രാവിലെ കടതുറക്കാൻ വന്നപ്പോഴാണ് കടയുടമ മോഷണ വിവരം അറിയുന്നത്. തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കടയിലെത്തിയ മോഷ്ടാക്കൾ സ്പ്രേ പെയിൻ്റ് മോഷണത്തിന് മുൻപേ സി.സി.ടി.വി യിൽ സ്പ്രേ ചെയ്തതിനാൽ മോഷ്ടാക്കളുടെ രൂപം വ്യക്തമായില്ല. പോലീസ് അന്വേഷണം ശക്തമാക്കി.