ഇടുക്കി അണക്കരയിൽ ഓടുന്ന വാഹനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച തമിഴ്നാട് മധുര സ്വദേശികളായ ജയകുമാർ, പ്രസാദ് മുരുകൻ , കനകരാജ് എന്നിവരെയാണ് കുമളി പോലിസ് അറസ്റ്റ് ചെയ്തത്.Cardamom theft from Hollywood-style lorry in Idukki; accused arrested.
ഏലക്ക കയറ്റി വരികയായിരുന്ന ലോറിയിലാണ് അണക്കരയ്ക്കും മൂന്നാം മൈലിനുമിടയിൽ മോഷണം നടന്നത്. വാനിലെത്തിയ ഒരാൾ ഓടുന്ന ലോറിക്ക് മുകളിൽ കയറുകയായിരുന്നു. ശേഷം ഒരു ഏലയ്ക്ക ചാക്ക് പുറത്തേക്ക് തള്ളിയിട്ടു. ഇതിനിടയിൽ ഇവർക്ക് പിന്നാലെ എത്തിയ വാഹനത്തിൻ്റെ ഡ്രൈവർ ലോറിയെ പിന്തുടർന്ന് ഡ്രൈവറോട് കാര്യം പറഞ്ഞു. ഡ്രൈവർ വാഹനം നിർത്തി നടത്തിയ പരിശോധനക്കിടെ ലോറിയിൽ ഉണ്ടായിരുന്ന മോഷ്ടാവ് ഇറങ്ങി ഓടി.
ഉടൻതന്നെ കുമളി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മധുര സ്വദേശികളായ മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുന്നത്.
ഏലക്കായുമായി വാഹനം പുറപ്പെടുന്ന സമയം അടക്കമുള്ള കാര്യങ്ങൾ ഏറെനാൾ നിരീക്ഷിച്ച ശേഷമായിരുന്നു മോഷണം.
ഗൂഡല്ലൂർ കേന്ദ്രീകരിച്ചുള്ള ഏലക്കായ് മോഷണ കേസിലും ഇവർ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.