ഉത്പാദനം ഇടിഞ്ഞിട്ടും കുത്തനെ ഇടിഞ്ഞ് ഏലക്കവില: പിന്നിൽ വൻ ലോബി; ലക്ഷ്യമിതാണ്….

ഉത്പാദനം ഇടിഞ്ഞിട്ടും ഒരാഴ്ചക്കിടെ ഏലക്കവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് 700 രൂപയാണ് താഴ്ന്നത്.വേനൽ ശക്തമായതോടെ എലക്ക ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. . മാർച്ച് 10 ന് 3200 രൂപ ലഭിച്ചിരുന്ന ഏലക്കായക്ക് നിലവിൽ 2500 രൂപയാണ് ലഭിക്കുന്നത്.

വേനലിൽ ഉത്പാദനച്ചെലവ് വർധിച്ച സമയത്ത് വില താഴ്ന്നത് കർഷകർക്ക് വലിയ തിരിച്ചടിയായി. ഇ- ലേല കേന്ദ്രങ്ങളിൽ നടക്കുന്ന ഒത്തുകളിയും നിലവാരം കുറഞ്ഞ ഏലക്കാ എത്തിച്ചു നടത്തുന്ന ശ്രമങ്ങളുമാണ് വിലയിടിവിന് കാരണം.

സ്വകാര്യ ലേല ഏജൻസികളും കയറ്റുമതിക്കാരുമാണ് ഇത്തരത്തിൽ വിലയിടിക്കുന്നത്. വിലയിടിച്ച് കുറഞ്ഞ വിലയ്ക്ക് ഏലക്ക വാങ്ങിയ ശേഷം വൻ വിലയ്ക്ക് വിറ്റഴിക്കലാണ് ലക്ഷ്യം. വേനൽ ഇനിയും കനക്കും എന്നിരിക്കെ ലേല ഏജൻസികളുടെ ഒത്തുകളിയും ഏലക്ക സംഭരണവും കഴിഞ്ഞാൽ വില ഉയരാനാണ് സാധ്യത. ഉത്പാദനം കുറഞ്ഞതോടെ കമ്പോളങ്ങളിൽ എത്തുന്ന ഏലക്കായയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ബ്രിട്ടനിലെ മലയാളികൾക്ക് സന്തോഷവാർത്ത: ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം അഞ്ച് ശതമാനം വർധിക്കുന്നു…!

ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സന്തോഷം നല്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2 ശതമാനം ശമ്പള വർധന വരുന്നു എന്നതാണ് ആ വാർത്ത. നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ 330,000 പേരാണ് ടെസ്കോയിൽ രാജ്യത്താകെ ജോലി ചെയ്യുന്നത് എന്നതിനാൽ മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നതാവും ഈ വാർത്ത.

മാർച്ച് 30 മുതൽ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. 12.45 പൗണ്ടാകും മണിക്കൂറിന് മാർച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റിൽ അൽപം കൂടി വർധിപ്പിച്ച് 12.64 പൗണ്ടായി ഉയർത്തും.

ശമ്പള വർധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് ലണ്ടൻ അലവൻസ് ഉൾപ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വർധിക്കും. 5.2 ശതമാനം ശമ്പള വർധനയ്ക്ക് ധാരണയായത്. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.

ഇതോടൊപ്പം നാഷനൽ മിനിമം വേജസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം കൂടി വന്നതോടെ ട്രേഡ് യൂണിയനുകളുടെ ആവശ്യം കമ്പനികൾക്ക് അംഗീകരിക്കാതെ മറ്റു ആർകും ഇല്ലാതായി. അഞ്ചു ശതമാനം ശമ്പള വർധന വരുത്തുമ്പോളും ജീവനക്കാർക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാൾ കേവലം 44 പെൻസ് അധികം മാത്രമാണ്.

എന്നാൽ, നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്തിരുന്നവർക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സൺഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതിയ പേയ്മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ സൺഡേ പേ ബോണസ് ആണ് നിർത്തലാക്കുന്നത്. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാർക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നാലെ കൊലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിലാണ് കൊലപാതകം...

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

Other news

ഏമാൻമാരെ… ഊത്ത് മെഷീനിൽ ഊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും

മോട്ടോർ വാഹനച്ചട്ടം പ്രകാരം മദ്യപിച്ച് വാഹനമോടിച്ചെന്ന കേസ് തെളിയിക്കാൻ രക്തപരിശോധന വേണം....

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി....

പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി; തിരച്ചിൽ നടത്തി ബോംബ് സ്‌ക്വാഡ്

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി. കളക്ടറേറ്റിൽ ബോംബ്...

കനത്ത മഴയിൽ മുങ്ങി തലസ്ഥാനം; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെയാണ് മഴ ആരംഭിച്ചത്....

പരീക്ഷക്ക് എങ്ങനെ കോപ്പിയടിക്കാം; വിദ്യാർത്ഥിയുടെ വീഡിയോയിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ച സംഭവത്തിൽ അന്വേഷണം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!