ഏലയ്യ, ഏലേലയ്യ, ഏലക്ക; വിലയിലും സുഗന്ധരാജാവ്, കിലോയ്ക്ക് 3000 രൂപ!​ മോ​ഹ​വി​ല​ ​കി​ട്ടി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​കാ​യ്ക​ളി​ല്ല!

ഇ​ടു​ക്കി​:​ ​വില തകർച്ചയിൽ നട്ടം തിരിഞ്ഞ കർഷകർക്ക് പ്രതീക്ഷയേകി ഏലം വില മൂവായിരത്തിലേക്ക്.Cardamom price to Rs 3,000

ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്‌. നേരിയ വിലവർധനയുണ്ടായപ്പോൾ തന്നെ ഏലക്കാ വിറ്റഴിച്ചതിനാൽ ഇടത്തരം കർഷകർ നിരാശരാണ്.

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​ ​റാ​ണി​യാ​യ​ ​ഏ​ല​യ്ക്ക​യു​ടെ​ ​പ​ര​മാ​വ​ധി​ ​വി​ല​ 3000​ ​രൂ​പ​ ​ക​ട​ന്നി​ട്ടും​ ​ഗു​ണം​ ​കി​ട്ടാ​തെ​ ​ക​ർ​ഷ​ക​ർ.​ ​മോ​ഹ​വി​ല​ ​കി​ട്ടി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​കാ​യ്ക​ളി​ല്ല.​ ​

വ​ര​ൾ​ച്ച​യി​ൽ​ ​ഏ​ല​ക്കൃ​ഷി​യാ​കെ​ ​ക​രി​ഞ്ഞു​ണ​ങ്ങി​ ​ഉ​ത്പാ​ദ​നം​ ​ഇ​ല്ലാ​താ​യ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ഈ​ ​മാ​സം​ ​ആ​റി​നും​ ​എ​ട്ടി​നും​ ​ന​ട​ത്തി​യ​ ​ഇ​-​ ​ലേ​ല​ത്തി​ൽ​ ​പ​ര​മാ​വ​ധി​ ​വി​ല​ ​കി​ലോ​യ്ക്ക് 3000​ ​രൂ​പ​യ്ക്ക് ​മേ​ൽ​ ​കി​ട്ടി​യി​രു​ന്നു.​ ​

ശ​രാ​ശ​രി​ ​വി​ല​ ​കി​ലോ​യ്ക്ക് 2275​ ​രൂ​പ​ ​വ​രെ​ ​ക​ർ​ഷ​ക​ന് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​ശ​രാ​ശ​രി​ ​വി​ല​ ​ര​ണ്ടാ​യി​ര​ത്തി​ന് ​മു​ക​ളി​ലാ​ണ്.

ഇ​തി​ന് ​മു​മ്പ് 2019​ ​ആ​ഗ​സ്റ്റ് ​മൂ​ന്നി​ന് ​ന​ട​ന്ന​ ​ലേ​ല​ത്തി​ലാ​ണ് ​ഏ​ല​യ്ക്കാ​ ​വി​ല​ ​റെ​ക്കാ​ഡ് ​നി​ര​ക്കാ​യ​ ​കി​ലോ​യ്ക്ക് 7000​ ​രൂ​പ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ഏ​ല​യ്ക്ക​ ​വി​പ​ണി​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ടു.​ ​

ഒ​രു​ ​കി​ലോ​ ​ഏ​ല​യ്ക്ക​ ​ചി​ല്ല​റ​ ​വി​ല്പ​ന​ 900​ ​രൂ​പ​യ്ക്ക് ​താ​ഴെ​യും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ട​ന്നി​രു​ന്നു.ഏ​ല​യ്ക്ക​ ​ഉ​ത്പാ​ദ​നം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ള്ള​ ​കു​മ​ളി,​ ​വ​ണ്ട​ന്മേ​ട്,​ ​നെ​ടു​ങ്ക​ണ്ടം,​ ​ഉ​ടു​മ്പ​ൻ​ചോ​ല,​ ​ശാ​ന്ത​മ്പാ​റ,​ ​രാ​ജ​കു​മാ​രി​ ​മേ​ഖ​ല​ക​ളി​ൽ​ ​വ​ര​ൾ​ച്ച​യി​ൽ​ ​ക​ന​ത്ത​ ​കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്.​ ​

ഏ​ക​ദേ​ശം​ 30​-​ 35​ ​ശ​ത​മാ​നം​ ​ഏ​ല​ക്കൃ​ഷി​ ​വ​ര​ൾ​ച്ച​യി​ൽ​ ​ക​രി​ഞ്ഞു​ണ​ങ്ങി.​ ​മേ​യി​ൽ​ ​പ​ക​ൽ​ ​താ​പ​നി​ല​ ​അ​നി​യ​ന്ത്രി​ത​മാ​യി​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​ജ​ല​സേ​ച​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വേ​ണ്ട​ത്ര​ ​ല​ഭ്യ​മാ​കാ​തെ​ ​പോ​യ​തും​ ​കൃ​ഷി​നാ​ശ​ത്തി​ന് ​ഇ​ട​യാ​ക്കി.

നി​ല​വി​ലെ​ ​സ്ഥി​തി​യി​ൽ​ ​പു​തി​യ​ ​വി​ള​വ് ​ഈ​ ​മാ​സം​ ​പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​കാ​ലാ​വ​സ്ഥ​ ​മാ​റ്റ​ങ്ങ​ൾ​ ​മൂ​ലം​ ​സീ​സ​ൺ​ ​ആ​രം​ഭം​ ​സെ​പ്തം​ബ​റി​ലേ​ക്ക് ​നീ​ളും.​ ​

അ​താ​യ​ത് ​ഈ​ ​വ​ർ​ഷം​ ​വി​ള​വെ​ടു​പ്പ് ​കേ​വ​ലം​ ​മൂ​ന്നു​ ​റൗ​ണ്ടി​ൽ​ ​ഒ​തു​ങ്ങും.​ ​സാ​ധാ​ര​ണ​ ​ഡി​സം​ബ​റി​നു​ ​മു​മ്പാ​യി​ ​ആ​റ് ​റൗ​ണ്ട് ​വ​രെ​ ​വി​ള​വെ​ടു​പ്പ് ​ന​ട​ത്താ​റു​ണ്ട്.​ ​ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​കു​ന്ന​ ​കു​റ​വ് ​എ​ത്ര​യെ​ന്ന് ​ഇ​പ്പോ​ൾ​ ​കൃ​ത്യ​മാ​യി​ ​വി​ല​യി​രു​ത്താ​നാ​വി​ല്ല.

ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഡി​മാ​ൻ​ഡ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​ഉ​ത്സ​വ​ ​സീ​സ​ണി​നു​ ​ആ​ഗ​സ്റ്റ് ​പ​കു​തി​യോ​ടെ​ ​തു​ട​ക്ക​മാ​കും.​ ​

കു​മ​ളി​ ​അ​ട​ക്ക​മു​ള്ള​ ​മേ​ഖ​ല​ക​ളി​ലെ​ ​ച​ര​ക്കു​വ​ര​വി​ന് ​നേ​രി​ടു​ന്ന​ ​കാ​ല​താ​മ​സം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​വി​ല​ ​ഉ​യ​രേ​ണ്ട​താ​ണ്.​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​വ​ൻ​കി​ട​ ​സ്റ്റോ​ക്കി​സ്റ്റു​ക​ളു​ടെ​ ​ക​രു​ത​ൽ​ ​ശേ​ഖ​രം​ ​കു​റ​ഞ്ഞ​തും​ ​ഇ​വി​ടെ​ ​നി​ന്നു​ള്ള​ ​പു​തി​യ​ ​ച​ര​ക്കു​വ​ര​വ് ​വൈ​കു​മെ​ന്ന​തും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​വി​ല​ ​ഉ​യ​ർ​ത്തി​ ​ഏ​ല​യ്ക്ക​ ​സം​ഭ​രി​ക്കാ​ൻ​ ​അ​വ​ർ​ ​നി​ർ​ബ​ന്ധി​ത​രാ​കും.

ഏ​പ്രി​ൽ,​​​ ​മേ​യ് ​കാ​ല​യ​ള​വി​ലെ​ ​ക​ന​ത്ത​ ​വ​ര​ൾ​ച്ച​യി​ൽ​ ​ഒ​ട്ടു​മി​ക്ക​ ​തോ​ട്ട​ങ്ങ​ളി​ലും​ ​ശ​ര​ങ്ങ​ൾ​ ​ക​രി​ഞ്ഞു​ണ​ങ്ങി​യ​ത് ​ഇ​ക്കു​റി​ ​വി​ള​വ് ​ചു​രു​ക്കും.​ ​സാ​ധാ​ര​ണ​ ​ജൂ​ലാ​യി​ൽ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​വി​ള​വെ​ടു​പ്പി​നു​ ​തു​ട​ക്കം​ ​കു​റി​ക്കാ​റു​ണ്ടെ​ങ്കി​ലും​ ​ഇ​ത്ത​വ​ണ​ ​ആ​ഗ​സ്റ്റാ​യി​ട്ടും​ ​ര​ക്ഷ​യി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img