മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മൽ ജഗൻനാഥ് (20) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റിൽ വടക്കേ പറമ്പിൽ അനൂപ് (20), കാർ ഡ്രൈവർ വാളാട് നിരപ്പേൽ എൻ എം സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാളാട് കുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജഗനെ ഉടൻ തന്നെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.