കുന്നംകുളം: തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രി സമീപമാണ് അപകടം നടന്നത്. (Car accident in kunnamkulam; 3 people injured)
കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ചു. പിന്നാലെ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു; അപകടത്തിൽപ്പെട്ടത് കുട്ടികളോടൊത്ത് അവധി ആഘോഷിക്കാൻ പോയവർ