web analytics

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഒടുവിൽ എക്‌സൈസിന്റെ പിടി വീണു

കൊല്ലം: ചടയമംഗലത്ത് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വീട്ടുവളപ്പിൽ നട്ടു വളർത്തിയിരുന്ന 172 സെ.മി, 86 സെ.മി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. അതുമാത്രമല്ല ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട് .

അന്വേഷണത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ.ജി, പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ്, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവരടങ്ങിയ സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.

നാട്ടുകാർക്ക് ആശ്വാസം… കാസർഗോഡ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി

കാസർഗോഡ്: കാസർഗോഡ് കൊളത്തൂർ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. നിടുവോട്ട് നിവാസിയായ എം ജനാർദ്ദനൻറെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്.

ഫെബ്രുവരിയിലും ഇതേ സ്ഥലത്തു തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്ന് പെൺപുലിയായിരുന്നു കൂട്ടിലായത്. നാളുകളായി പുലി ഭീതിയിൽ കഴിയുന്ന പ്രദേശമാണ് ഇത്.

ഉദ്യോ​ഗസ്ഥർ എത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. കൂട്ടിൽ അകപ്പെട്ട പുലി അക്രമാസക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുലിയെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം ഉൾകാട്ടിലേക്ക് തുറന്നുവിടാനാണ് സാധ്യത.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

Related Articles

Popular Categories

spot_imgspot_img