News4media TOP NEWS
നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

കലാപം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കാതെ നിയന്ത്രിച്ചുവെന്ന് അയർലഡ് സർക്കാർ.കുടിയേറ്റക്കാർക്കെതിരായ വിദ്വേഷപ്രചാരണം സാമൂഹികമാധ്യമങ്ങളിൽ സജീവം.

കലാപം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കാതെ നിയന്ത്രിച്ചുവെന്ന് അയർലഡ് സർക്കാർ.കുടിയേറ്റക്കാർക്കെതിരായ വിദ്വേഷപ്രചാരണം സാമൂഹികമാധ്യമങ്ങളിൽ സജീവം.
November 25, 2023

ഡബ്ലിൻ : വ്യാഴാഴ്ച്ച ഉച്ചയോടെ കുടിയേറ്റക്കാരനായ അക്രമി നടത്തിയ കത്തി ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു. ഒപ്പം പരിക്കേറ്റ 30 വയസുകാരിയുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നും അയർലൻഡ് ആരോ​ഗ്യവകുപ്പ് അറിയിച്ചു. അതേ സമയം ആക്രമണത്തെ തുടർന്ന് ഡബ്ലിൻ ന​ഗരത്തിൽ കുടിയേറ്റക്കാർക്കെതിരെ ആരംഭിച്ച കലാപം നിയന്ത്രണവിധേയമാക്കിയെന്ന് പോലീസ് മേധാവി അറിയിച്ചു. രണ്ടാം ദിവസമായ വെള്ളിയാഴ്ച്ച രാത്രിയും ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഉണ്ടായി. വ്യാഴ്യാഴ്ച്ച ഉണ്ടായ ആക്രമണത്തിൽ പങ്ക് ഉണ്ടെന്ന് കരുതുന്ന 34 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് മേധാവി അയർലഡ് മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു. പ്രദേശത്തെ പോലീസ് സാനിധ്യം കുറച്ചിട്ടില്ല. കർശന പരിശോധന തുടരുകയാണ്. കലാപത്തെ തുടർന്ന് കോടികണക്കിന് രൂപയുടെ നാശനഷ്ട്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. നിരവധി ബസുകളും കാറുകളും അക്രമികൾ കത്തിച്ച് നശിപ്പിച്ചു. അനവധി കടകളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ന​ഗരത്തിലുണ്ടായിരുന്ന കെട്ടിടങ്ങൾക്കും കേട്പാടുകൾ സംഭവിച്ചു. കലാപം ആവർത്തിക്കാതിരിക്കാൻ കർശന നിയമനിർമാണം നടത്തുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്‌എന്റി പറഞ്ഞു. എല്ലാ രാഷ്ട്രിയ പാർട്ടികളും കലാപത്തെ തള്ളി പറഞ്ഞു. അയർലഡിനെ നാണം കെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നീതിന്യായവകുപ്പ് മന്ത്രി ഹെലൻ മക്‌എന്റി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവിശ്യപ്പെട്ടു.ആക്രമണം നിയന്ത്രണവിധേയമായതോടെ ​ഡബ്ലിനിലെ ഗതാഗത സേവനങ്ങൾ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്നു. മുഴുവൻ സർവീസുകളും ഉടൻ പുനരാരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സിറ്റി സെന്റർ സർവീസുകൾക്കാണ് ഇപ്പോൾ നിയന്ത്രണം ഉള്ളത്.

അതേ സമയം സാമൂഹിക മാധ്യമങ്ങൾ വഴി അയർലഡിലെ കുടിയേറ്റക്കാർക്കെതിരെ വിദ്വേഷപ്രചാരണം വ്യാപകമാണ്. അയർലഡിൽ ജനിക്കുന്ന വിദേശമാതാപിതാക്കളുടെ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവെന്ന് അക്രമികളുടെ ഒരു പ്രചാരണം. രാജ്യത്തെ ആകെ ജനസഖ്യയുടെ 20 ശതമാനം കുടിയേറ്റക്കാരായ മാതാപിതാക്കളിൽ ജനിക്കുന്ന കുട്ടികളാണത്രേ. ഇം​ഗ്ലണ്ടിൽ 15 ശതമാനവും അമേരിക്കയിൽ 14 ശതമാനവും മാത്രമെന്ന കണക്കും പ്രചരിക്കുന്നുണ്ട്. മതവിദ്വേഷ പ്രചാരണങ്ങളും സജീവം. ഇതിനെതിരെ നടപടി എടുക്കുമെന്ന് അയർലഡ് പ്രധാനമന്ത്രി ലിയോ വരദ്ക്കർ അറിയിച്ചു. അക്രമങ്ങളെ തള്ളി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഒരു തരത്തിലും അക്രമം ബാധിക്കില്ലെന്നും വ്യക്തമാക്കി.

 

Read Also :മലയാളികൾ നിരവധിയുള്ള അയർലൻഡ‍ിൽ കുടിയേറ്റക്കാർ‌ക്കെതിരെ കലാപം. കലാപകാരികൾ നിരവധി പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. ​‍പൊതു​ഗതാ​ഗതം റദാക്കി.

 

 

Related Articles
News4media
  • Kerala
  • News
  • Top News

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടു...

News4media
  • Kerala
  • News
  • Top News

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു

News4media
  • Kerala
  • News
  • News4 Special

ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും; മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പ...

News4media
  • Kerala
  • News4 Special
  • Pravasi

ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി; താരമായി നാലു വയസുകാരി ...

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റ...

News4media
  • Kerala
  • News
  • News4 Special

ക്രിസ്മസല്ലേ, സന്തോഷമല്ലേ… മലയാളികൾ ക്രിസ്മസിന് കുടിച്ചത് 152.06 കോടിയുടെ മദ്യം; മദ്യവിൽപനയിൽ കഴിഞ്ഞ...

News4media
  • International
  • Top News

ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്...

News4media
  • International
  • Top News

യു.കെ സൈന്യത്തിൽ 10,000 സൈനികർക്ക് കായിക ക്ഷമതയില്ലെന്ന് റിപ്പോർട്ട്

News4media
  • International
  • Top News

അഫ്ഗാനിസ്ഥാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ: ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് താലിബാൻ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital