രണ്ടു പെ​ഗ് അടിച്ച് വന്നപ്പോഴേക്കും കാൽ കിലോ കിഴങ്ങ് കാണാതായി; കണ്ടുപിടിക്കാൻ പോലീസിന്റെ സഹായം തേടി യുവാവ്!

കാൺപൂർ: ദീപവലി ദിവസം ഹർദോയ് പൊലീസ് സ്റ്റേഷനിൽ പതിവില്ലാതെ ഒരു എമർജൻസി ഫോൺ കോൾ വന്നു. ഫോണിന്റെ മറുതലയ്‌ക്കലുള്ള യുവാവിന്റെ പരാതികേട്ട് പൊലീസുകാർ ചിരിച്ചു. വീട്ടിൽ നിന്നും 250 ഗ്രാം ഉരുളക്കിഴങ് മോഷണം പോയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാൽ പരാതിക്ക് പിറകെ പോകാതെ പരാതിക്കാരന്റെ പിറകെ പോയി പൊലീസ് സത്യാവസ്ഥ കണ്ടെത്തി.potato was missing

മന്നപൂർവ സ്വദേശിയായ വിജയ് വർമയെന്ന യുവാവാണ് ഉത്തർപ്രദേശ് പൊലീസിന്റെ അടിയന്തര ഹെല്പ്ലൈൻ നമ്പറായ 112 ലേക്ക് വിളിച്ച് തന്റെ വീട്ടിലെ ഉരുളക്കിഴങ്ങ് കാണാതായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടത്. ഒട്ടും വൈകാതെ പൊലീസ് പരാതിക്കാരന്റെ വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടി.

സ്ഥിരം മദ്യപിക്കുന്ന ഇയാൾ പതിവുപോലെ ജോലി കഴിഞ്ഞുവന്ന ശേഷം പാചകത്തിനായി ഉരുളക്കിഴങ്ങ് എടുത്തുവച്ചു. പുറത്തുപോയി മദ്യപിച്ചിട്ട് വന്നപ്പോഴേക്കും ഉരുളക്കിഴങ്ങുകൾ കാണാതയത്രെ. പിന്നെ ഒന്നും ചിന്തിച്ചില്ല ഉടൻ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിനോട് പരാതി പറയുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് സമ്മതിക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു. എന്നാൽ അപ്പോഴും തന്റെ 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷ്ടിച്ചവരെ കണ്ടെത്തണമെന്നാണ് യുവാവിന്റെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img