പത്തനംതിട്ട: പമ്പയിൽ നിന്നും ഭക്തരെ കൊണ്ടു വരുന്നതിനായി പുറപ്പെട്ട ബസ് കത്തി നശിച്ച സംഭവത്തിൽ കെഎസ്ആർടിസിയോട് വിശദീകരണം ഹൈക്കോടതി തേടി. അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. 2025 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.(Bus caught fire in Pampa; High Court seeks explanation from KSRTC)
അതേസമയം എരുമേലിയിൽ മിനി ബസപകടം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ഇന്നലെയാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസിന് തീപ്പിടിച്ചത്. അട്ടത്തോടിന് സമീപത്തു വെച്ച് ഇന്ന് രാവിലെ 5.15 ഓടെയാണ് സംഭവം. അട്ടത്തോട് എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. ഈ സമയം ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.
ഇടുക്കിയിൽ അന്തർ സംസ്ഥാന ചന്ദനക്കൊള്ള സംഘം അറസ്റ്റിൽ; പിടിയിലായത് വീടിനു പിന്നിൽ ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ