ഗൂഡലൂർ: മലയാളി സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് ഗൂഡലൂരിലാണ് സംഭവത്തിൽ. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂർ പാടംതുറൈയിൽ വെച്ചാണ് സംഭവം. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് അപകടം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. ഗൈനക്ക് വാർഡിലാണ് സംഭവം. അപകടത്തിൽ നിന്ന് പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്. സംഭവ സമയത്ത് എട്ടു രോഗികളാണ് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ വന്നു വീണത്.