തൃശ്ശൂർ: ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വർഷംതോറും തൃശൂർ ജില്ലയിൽ നടത്തി വരാറുള്ള ബോൺ നതാലെ നാളെ നടക്കും. ഇതിനോടനുബന്ധിച്ച് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഡ്രോൺ ക്യാമറകളുടെ ചിത്രീകരണത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.(Buon Natale tomorrow in Thrissur)
തൃശ്ശൂർ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ ഡ്രോൺ ക്യാമറകളുടെ ചിത്രീകരണം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് വ്യക്തമാക്കി.