ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
ഡൽഹി: ദരിയാഗഞ്ചിലെ സദ്ഭാവന പാർക്കിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും, മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.14 ഓടെയാണ് അപകടം നടന്നത്. വിവരം ലഭിച്ചതോടെ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഡെപ്യൂട്ടി കമ്മീഷണർ നിധിൻ വത്സൻ അറിയിച്ചു പ്രകാരം, പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; സംഘർഷം, സ്കൂൾ അടിച്ചു തകർത്തു
അഹമ്മദാബാദ്: ഗോദ്രയിലെ സെവൻത് ഡേ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയത്.
ഒരു ആഴ്ച മുമ്പ് മതപരമായ വിഷയം ചുറ്റിപ്പറ്റിയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതെന്ന് വിവരം. അതിന്റെ തുടർച്ചയായാണ് എട്ടാം ക്ലാസുകാരൻ ആക്രമണം നടത്തിയത്.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ച ചൂണ്ടിക്കാട്ടി എബിവിപിയും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം നടത്തി. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആളുകൾ സ്കൂൾ അടിച്ചു തകർത്തു.
Summary:
Delhi: Three people were killed and three others injured after a building collapsed at Sadbhavna Park in Daryaganj. The injured have been admitted to the hospital for treatment.