ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; പുൽമേടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ — ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്
ശബരിമല: മകരവിളക്ക് മഹോത്സവത്തിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ ആശയവിനിമയം സുഗമമാക്കുവാനായി പുൽമേട് വഴിയിൽ ബിഎസ്എൻഎൽ അഞ്ച് ദിവസത്തേക്ക് താത്കാലിക മൊബൈൽ ടവർ സ്ഥാപിക്കുന്നു.
ഫൈബർ കേബിൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള മേഖലയായതിനാൽ മൈക്രോവേവ് അടിസ്ഥാനത്തിലുള്ള നെറ്റ്‌വർക്ക് സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
പാണ്ടിത്താവളം എക്സ്ചേഞ്ചിലെ രണ്ട് 4ജി യൂണിറ്റുകളാണ് നിലവിൽ പുൽമേടില്‍ കവറേജ് നൽകുന്നത്.
സത്രം–ഓടാംപ്ലാവ് വരെ 80% മേഖലയിൽ 3ജി/2ജിയും ഓടാംപ്ലാവിൽ നിന്ന് 4ജിയും ലഭ്യമാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
പത്തനംതിട്ട മുതൽ സന്നിധാനം വരെ 27-ലധികം 4ജി സൈറ്റുകളും ഹൈസ്പീഡ് ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായി ബിഎസ്എൻഎൽ ഈ സീസണിൽ കൂടുതൽ ശക്തമായ സേവനം സജ്ജമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ പരാതികളിൽ ക്രെഡിറ്റ് കാർഡ് മുന്നിൽ; ആർബിഐ റിപ്പോർട്ട് ആശങ്ക ഉയർത്തുന്നു
വന്യജീവി ആക്രമണ മുന്നറിയിപ്പ്: ഉരക്കുഴി വെള്ളച്ചാട്ടത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശം
ഉരക്കുഴി വെള്ളച്ചാട്ടത്തിന് സമീപം വന്യജീവി സാന്നിധ്യം കൂടിയതിനെ തുടർന്ന് തീർത്ഥാടകർ അതി ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
പാണ്ടിത്താവളത്തിൽ നിന്ന് വെറും 400 മീറ്റർ അകലെയുള്ള പ്രദേശത്ത്, പ്രത്യേകിച്ച് സന്ധ്യാസമയങ്ങളിൽ ആനകൾ കൂട്ടത്തോടെ എത്താറുണ്ടെന്ന് സന്നിധാനം എസ്.ഡി. റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണൻ പറഞ്ഞു.
പ്രദേശം വന്യജീവി സംരക്ഷണ നിയമ പ്രകാരം നിയന്ത്രിത മേഖലയായതിനാൽ പ്രവേശനം വേണ്ടത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വഴി കുത്തനയും വഴുക്കലുള്ളതുമായതിനാൽ വീഴ്ചക്കും ഗുരുതര പരിക്കുകൾക്കും സാധ്യത ഉയർന്നതാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
English Summary:
BSNL will install a temporary mobile tower at Pulmedu for five days during the Sabarimala Makaravilakku season to ensure better connectivity for pilgrims. Due to the difficulty of laying fiber cables in the terrain, a microwave-based communication system will be used. BSNL has also strengthened its overall 4G coverage up to Sannidhanam with over 27 high-speed sites. Meanwhile, the Forest Department has warned pilgrims to avoid visiting the Urakuzhi waterfalls due to increasing wild animal presence, especially elephants, and the risk of accidents on the slippery path.









