പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.
21-ാം തീയതിയാണ് ചിത്രീകരണം അവസാനിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് അരുൺ ഡി ജോസ്. ചിത്രത്തിന്റെ തിരക്കഥ അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ ആണ്. ആർഡിഎക്സ്, 2018 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലും എഡിറ്റർ ചമൻ ചാക്കോ ആയിരുന്നു.
സംഗീതം ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ സുധാർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് മഷർ ഹംസ, കലാസംവിധാനം നിമേഷ് എം താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ സുജിത്, ഹിരൺ, ഡിസൈൻസ് യെല്ലോ ടൂത്ത്, സ്റ്റിൽസ് വിഘ്‌നേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.
English summary : ‘Bromance’; Arjun Ashokan Mahima Nambiar’s first film; The shooting is over