സിറിയയിലേയ്ക്ക് കടന്ന് ഭീകര സംഘടനയായ ഐ.എസ്.ൽ ചേർന്ന ബ്രിട്ടീഷ് യുവതിയുടെ പൗരത്വം റദ്ദാക്കിയ നടപടി ലണ്ടൻ അപ്പീൽ കോടതി ശരിവെച്ചു. 2019 ലാണ് ഐ.എസ്.ൽ ചേർന്ന് ബ്രിട്ടീഷ് യുവതിയായ ഷമീമ ബീഗത്തിനെ സിറിയയിലെ തടങ്കൽപാളയത്തിൽ കണ്ടെത്തിയത്. തുടർന്ന് ബ്രിട്ടണിൽ തിരികെയെത്തിയെങ്കിലും അധികൃതർ അവളുടെ പൗരത്വം റദ്ദു ചെയ്തു. പൗരത്വം റദ്ദു ചെയ്ത നടപടിയെ കീഴ്‌ക്കോടതികൾ ശരിവെച്ചതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ 24 കാരിയായ ഷമീമ ലണ്ടൻ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപ്പീൽ കോടതി തീരുമാനം ശരിവെച്ചു.