web analytics

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി.

കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറന്റ് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന കെ സുധാകരനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.

കൈക്കൂലി ആവശ്യപ്പെടുന്നവരെ കുടുക്കാനായുള്ള ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതിയുടെ ഭാ​ഗമായാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.

എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ പരാതിക്കാരനെ ഭീഷണിപ്പെടുത്തായാണ് സുധാകരൻ കൈക്കൂലി വാങ്ങിയത്. കാനറാ ബാങ്കിൻ്റെ മാവേലിക്കര ശാഖയിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പരാതിക്കാരൻ ലോൺ എടുത്തിരുന്നു.

പരാതിക്കാരന്റെ ലോൺ അക്കൗണ്ട് 1.40 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയി. ഓഡിറ്റ് ചെയ്തതിൽ തിരിമറി നടന്നിട്ടുണ്ടെന്നും റീ ഓഡിറ്റ് നടത്താതിരിക്കാൻ ആറ് ലക്ഷം രൂപ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ ഇത് കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൈക്കൂലി നൽകാത്തതിനാൽ പല പ്രാവശ്യം ഫോണിൽ വിളിച്ച് ഭീക്ഷണി തുടർന്നു. ഇതോടെ ഏപ്രിൽ 18ന് പതിനായിരം രൂപ ​ഗൂ​ഗിൾ പേയായി അയച്ചു കൊടുത്തു.

എന്നാൽ ബാക്കി പണം വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ടിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോട് ചേർന്നുള്ള ഓഫീസ് റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് സുധാകരൻ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ആന്റണി രാജുവിന് നിർണ്ണായകം: തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്; എം.എൽ.എ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ...

ശ്വാസം എടുക്കാം, പക്ഷെ മണമില്ല; ആ അവസ്ഥ ഭീകരം! മനസ്സ് തുറന്ന് മെഗാസ്റ്റാർ

ശ്വാസം എടുക്കാം, പക്ഷെ മണമില്ല; ആ അവസ്ഥ ഭീകരം! മനസ്സ് തുറന്ന്...

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

Related Articles

Popular Categories

spot_imgspot_img