വിമാനം കഴിഞ്ഞപ്പോൾ ഹോട്ടലുകൾ ലക്ഷ്യം: മൂന്ന് സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

കഴിഞ്ഞ ദിവസങ്ങളിലായി
വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപേ അടുത്ത സംഭവവും ഉണ്ടായിരിക്കുകയാണ്. Bomb threat to 23 hotels in three states

മൂന്നു സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്കാണ് ഇത്തവണ വ്യാജ ബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. വ്യാജ ഐഡിയിൽനിന്നാണ് സന്ദേശം ലഭിച്ചത്.

‘‘നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയിൽ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും’’–ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു.

ഭീഷണി ലഭിച്ച ഉടനെ പരിശോധന നടത്തിയെങ്കിലും പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

തിരുപ്പതിയിൽ മൂന്നു ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് വ്യക്തമായി. രാജ്കോട്ടിലെ 10 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ ഭീഷണികൾ എല്ലാം വ്യാജമായിരുന്നുവെങ്കിലും അതുണ്ടാക്കിയ പരിഭ്രാന്തി ചില്ലറയല്ല.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img