തൃശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂർ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് സംഭവം. ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Bomb exploded in thrissur)
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്ഥലത്ത് നിന്ന് ഗുണ്ടും വെളുത്ത കല്ലിന്‍ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also: ഇടവേള ബാബുവിന്റെ പിൻഗാമിയായി സിദ്ദിഖ്; ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി വിജയിച്ചത് വോട്ടെടുപ്പിലൂടെ