സ്മാർട്ട് വാച്ചുകൾ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ് എന്നതിൽ തർക്കമില്ല . ഇതിൽ ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് ജനപ്രിതി നേടിയ ബ്രാന്റാണ് ബോൾട്ട്. ഇപ്പോഴിതാ ബ്രാന്റ് പുതിയൊരു ബജറ്റ് സ്മാർട്ട് വാച്ച് കൂടി പുറത്തിറക്കിയിരിക്കുകയാണ്. ബോൾട്ട് മിറാഷ്എന്ന വാച്ചാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ഡിസൈനുള്ള മികച്ചൊരു വാച്ചാണിത്. ഡിസൈനിന് പുറമേ ആകർഷകമായ സവിശേഷതകളും ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിലുണ്ട്.
പുതിയ ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിൽ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. മാത്രമല്ല ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് വാച്ച് വരുന്നത്. 120ൽ അധികം സ്‌പോർട്‌സ് മോഡുകളും വാച്ചിൽ കമ്പനി നൽകിയിട്ടുണ്ട്. ഈ ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന വിപണിയിലെ അപൂർവ്വം വാച്ചുകളിലൊന്നാണ് ബോൾട്ട് മിറാഷ് എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രീമിയം ഡിസൈനുള്ള വാച്ചിൽ ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളും ബോൾട്ട് നൽകിയിട്ടുണ്ട്. വാച്ച് നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും , ഫ്ലിപ്പ്കാർട്ടിലും വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 1,799 രൂപയാണ് ഈ വാച്ചിന്റെ ലോഞ്ച് വില. ഈ വില പരിമിതമായ കാലത്തേക്ക് മാത്രമുള്ളതായിരിക്കും. പിന്നീട് വാച്ചിന് വില കൂടും. സിങ്ക് അലോയ് ഫ്രെയിം, മെറ്റാലിക് സ്ട്രാപ്പുകൾ എന്നിവയുമായിട്ടാണ് വാച്ച് വരുന്നത്. ഇനോക്സ് സ്റ്റീൽ, ആംബർ ബ്ലൂ, കോൾ ബ്ലാക്ക് എന്നിവയാണ് മെറ്റാലിക് സ്ട്രീപ്പിന്റെ നിറങ്ങൾ. ഈ സ്മാർട്ട് വാച്ചിന്റെ വില പിന്നീട് 2,199 രൂപയായി ഉയർന്നേക്കും.
സവിശേഷതകൾ
ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിൽ കനംകുറഞ്ഞ മെറ്റൽ ഫ്രെയിമാണുള്ളത്. മെലിഞ്ഞതും സ്റ്റൈലിഷുമായ ഡിസൈനാണ് വാച്ചിന്റെ ഏറ്റവും വലിയ ആകർഷണം. 360×360 പിക്സൽ റെസല്യൂഷനോട് കൂടിയ 1.39 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. ഈ ഡിസ്പ്ലെ ഷാർപ്പും മികച്ചതുമായ വിഷ്വൽസ് നൽകുന്നു. ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിന് ഐപി67 വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്ങുമുണ്ട്. അതുകൊണ്ട് തന്നെ വർക്കൗട്ട് ചെയ്യുമ്പോഴും മഴയത്തും വാച്ച് ഉപയോഗിക്കാവുന്നതാണ്.
ഫിറ്റ്നസ് ഫീച്ചറുകൾ
ഫിറ്റ്‌നസ് പ്രേമികൾക്ക് മികച്ച ഓപ്ഷനാണ് ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ച്. ഓട്ടം, നടത്തം, സൈക്ലിംഗ് എന്നിവയടക്കമുള്ള നിരവധി തരത്തിലുള്ള വർക്ക്ഔട്ടുകൾ ട്രാക്ക് ചെയ്യുന്നതിന് 120ൽ അധികം സ്‌പോർട്‌സ് മോഡുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ഫിറ്റ്‌നസും ട്രാക്കുചെയ്യുന്നതിന് സ്‌മാർട്ട് വാച്ചിൽ ഇൻബിൾഡ് ഹാർട്ട്ബീറ്റ് മോണിറ്ററും നൽകിയിട്ടുണ്ട്. ബ്ലഡ് ഓക്‌സിജൻ മോണിറ്റർ, സ്ലീപ്പ് ട്രാക്കർ എന്നിവയും വാച്ചിൽ നൽകിയിരിക്കുന്നു.
Read Also : ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്ത് കാണാറുണ്ടോ? ശ്രദ്ധിക്കുക പണി വരുന്നുണ്ട്