വെള്ളിത്തിരയിലെ പെണ്ണുടലും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയും

അനില സി എസ്

സിനിമാ താരങ്ങൾക്കെതിരെയുള്ള ബോഡി ഷേമിങുകൾ സോഷ്യൽ മീഡിയയിൽ പുത്തരിയൊന്നുമല്ല. പല താരങ്ങളും അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. തടി കൂടിയാൽ, മെലിഞ്ഞാൽ, മുടി കളർ ചെയ്താൽ, കാത്തു കുത്തിയാൽ അങ്ങനെ അങ്ങനെ അവരിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ആക്ഷേപത്തിന് വിധേയമാക്കുകയാണ് സമൂഹം. മിക്കപ്പോഴും നടന്മാരെക്കാൾ ബോഡി ഷേമിങുകൾക്ക് വിധേയമാകുന്നത് നടിമാർ ആണെന്നത് വാസ്തവം. പ്രായമേഭമേന്യ സിനിമാ മേഖലയിലുള്ള സ്ത്രീകൾ നിരന്തരം സോഷ്യൽ മീഡിയയുടെ ക്രൂശിക്കലിനു ഇരയായി കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സനും തനിക്കെതിരെ വന്ന മോശം കമന്റുകളെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ്. ‘കഥാപാത്രത്തിന് വേണ്ടിയാണ് ലുക്കിൽ മാറ്റം വരുത്തിയത്. ഇതിനു മുമ്പും കഥാപാത്രങ്ങൾക്കു വേണ്ടി ലുക്ക് മാറ്റിയ പല നടൻമാരെയും കണ്ടിട്ടുണ്ട്. അന്നവരൊക്കെ വളരെയധികം പ്രശംസിക്കപ്പെട്ടു. എന്നാൽ ഇന്നൊരു സ്ത്രീ ചെയ്തപ്പോൾ അത് പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല. തങ്ങളുടെ സൗന്ദര്യ സങ്കൽപ്പത്തിന് എതിരായി ഒരു സത്രീ വന്നാൽ അത് ട്രോളാനുള്ളതാണെന്നാണ് പലരും കരുതുന്നത്’- എമിയുടെ വാക്കുകൾ.

ബോഡി ഷേമിങും മലയാള നടിമാരും

മോശം കമന്റുകൾ നേരിടേണ്ടി വന്ന ഒരുപാട് നടിമാരിൽ ഒരാളായി എമി മാറുമ്പോൾ ഈ വിഷയം നിസാരമായി തള്ളിക്കളയാനാകില്ല. സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ച കാലം മുതൽ ആരംഭിച്ചതാണ് ബോഡി ഷേമിങ്. മലയാള സിനിമാ രംഗത്തുള്ളവർക്കുമുണ്ട് ഇതുപോലെ ദുരനുഭവങ്ങൾ. ബാലതാരങ്ങൾ പോലും ഇരയാക്കപ്പെടുന്നു എന്നത് സാക്ഷര കേരളത്തിന് അപമാനകരമാണ്. ഏറ്റവും അടുത്തായി മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ തന്മയയോടുള്ള അവതാരകന്റെ ചോദ്യവും അതിനു താരം നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവാർഡ് പ്രഖ്യാപനം നടന്നത് മുതൽ ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്ക് പ്രതീക്ഷിച്ചിരുന്നെന്ന് പറഞ്ഞ് നിരവധിപേർ രംഗത്തു വന്നത് ഓർക്കുമല്ലോ. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അവതാരകന്റെ ചോദ്യവും. പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ആളുകൾ ഉറ്റുനോക്കിയിരുന്നത് ദേവനന്ദയെ ആണ്. വെളുത്ത് സുന്ദരിയായ ഗ്ലാമറസായ ദേവനന്ദയെയാണ് ബാലതാരമായി പ്രതീക്ഷിച്ചത്. പ്രതീക്ഷയ്‌ക്ക് വിപരീതമായിട്ടാണ് തന്മയയ്‌ക്ക് പുരസ്കാരം കിട്ടിയത്. അന്ന് ഉയർന്ന കളിയാക്കലുകളെ എങ്ങനെ കാണുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യത്തിനുള്ള ചുട്ട മറുപടി ദേവനന്ദ നൽകുകയും ചെയ്തു.

ബോഡി ഷേമിങുകൾക്കെതിരെ പല നടിമാരും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും അതിനുമപ്പുറം അവർ അനുഭവിക്കുന്ന മാനസിക പ്രയാസം വളരെ വലുതാണ്. നിരന്തരം മോശം കമന്റുകൾ നേരിടുന്ന രണ്ടു പേരാണ് പ്രയാഗ മാർട്ടിനും ഹണി റോസും. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് പ്രയാഗ മാർട്ടിൻ. ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന സിനിമയിൽ ദാവണി അണിഞ്ഞ്, പനങ്കുല മുടി അഴിച്ചിട്ട് വന്ന നാടൻ പെൺ മണിയായ പ്രയാഗയെ പ്രേക്ഷക സമൂഹം നെഞ്ചിലേറ്റി. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് അതേ പ്രയാഗ തന്നെ മേക്കോവർ നടത്തിയപ്പോൾ ‘അയ്യേ’ എന്നാണ് പ്രതികരണം. ഓരോ പോസ്റ്റുകൾക്കും താഴെ ചിലർ ഇടുന്ന കമന്റുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്.

നല്ലൊരു പെണ്‍കൊച്ചായിരുന്നു. ഇപ്പോള്‍ കോലം കണ്ടില്ലേ പെറ്റ തള്ള പോലും സഹിക്കൂല.
ഇവള്‍ എന്താണ് ഉദ്ദേശിക്കുന്നേ എന്ന് ഇതുവരെ വ്യക്തമാകുന്നില്ല.
എന്ത് സുന്ദരി ആയിരുന്നു. ഇപ്പോള്‍ ഇതെന്തൊരു കോലം ആയി ഇങ്ങനെ നീളുന്നു പരിഹാസങ്ങൾ.

ഹണിറോസിന്റെ കാര്യവും മറിച്ചല്ല. ഉദ്‌ഘാടന വേദികളിലെ നിറ സാന്നിധ്യമായി മാറിയ ഹണി റോസ് നേരിടുന്ന ബോഡി ഷേമിങും ചെറുതല്ല.ശരീരത്തിന്റെ ചില ഭാ​ഗങ്ങൾ എടുത്ത് പറഞ്ഞ് പരിഹസിക്കുന്ന സാമൂഹിക വിരുദ്ധരും ഉണ്ട്. നിരന്തരം സൈബർ അക്രമണങ്ങളിലൂടെയും ട്രോളുകളിലൂടെയുമാണ് താരം ഇപ്പോൾ കടന്നു പോകുന്നത്. ആദ്യമൊക്കെ ചില പ്രതികരണങ്ങൾ കാണുമ്പോൾ കുടുംബത്തിനും തനിക്കും വലിയ മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നുവെന്ന് നടി തുറന്നു പറഞ്ഞിരുന്നു. മോശം കമന്റുകൾ വർദ്ധിച്ചപ്പോൾ , തന്റെ ശരീരത്തിൽ മാറ്റം വരാനായി ഒന്നും ചെയ്തിട്ടില്ലെന്നും പറയേണ്ടി വന്നു ഹണി റോസിന്. എന്തായാലും ശരീരത്തിലെ മാറ്റങ്ങളിൽ ഹണി റോസിനേക്കാൾ ആകുലത സമൂഹത്തിനാണ്.

ഈ വിഷയം കേവലം ഹണി റോസിലും പ്രയാഗ മാർട്ടിനിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ബാലതാരങ്ങളായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ നായികാ പദവിലേക്ക് ഉയർന്ന പലർക്കും നേരിടേണ്ടി വരുന്നതും വ്യാപക വിമർശനങ്ങളാണ്. സാനിയ ഇയ്യപ്പൻ, സനൂഷ, മാളവിക മേനോൻ, എസ്തേർ അനിൽ, അനിഖ സുരേന്ദ്രൻ തുടങ്ങിവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ ഇയ്യപ്പനു നേരെ വിമർശനങ്ങൾ വരാറുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ബാധിക്കില്ലെന്ന മനോഭാവമാണ് സാനിയക്ക്. സിനിമാ മേഖലയിലേക്ക് വരുമ്പോള്‍ അമ്മ തന്ന ഉപദേശമാണ്, എല്ലാത്തിനും തയ്യാറായിട്ട് മാത്രം അങ്ങോട്ടു പോയാല്‍ മതി. തനിക്ക് കംഫര്‍ട്ടബിള്‍ ആയ വേഷം ധരിക്കുന്നതില്‍ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല. പിന്നെ കാണുന്നവര്‍ക്കെന്താണ് പ്രശ്‌നം എന്ന് നടി ചോദിക്കുന്നു. ബോൾഡായും ​ഗ്ലാമറസായുമുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ എസ്തർ അനിൽ പങ്കുവെക്കാറുണ്ട്. താൻ വളർന്നുവെന്ന് കാണിക്കാനാണോ അൽപ വസ്ത്രം ധരിച്ച് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് എന്ന് പലരും എസ്തറിനെ പരിഹസിക്കുമ്പോൾ, അനിഖയോടുമുണ്ട് ചോദ്യങ്ങൾ. നയൻതാരയെ അനുകരിക്കുകയാണോ എന്നും ഇംഗ്ലീഷ് മാത്രമേ പറയൂ എന്നുമൊക്കെയാണ് അറിയേണ്ടത്. എന്തായാലും ഇതെല്ലാം കേട്ട് ഇവരൊന്നും മിണ്ടാതെ ഇരിക്കാറില്ല. പകരം വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകാറുണ്ട്.

വിമർശനങ്ങൾ നേരിടുന്ന നടന്മാരും

നടിമാർ മാത്രമല്ല, വ്യാപക സൈബർ ആക്രമണങ്ങൾക്കും ബോഡി ഷേമിങുകൾക്കും ഇരയായ നടന്മാരുമുണ്ട് സമൂഹത്തിൽ. മുൻനിര നടന്മാർക്കും പറയാനുണ്ട് കുറെ ദുരനുഭങ്ങളുടെ കഥ. തന്റെ ശരീര പ്രകൃതി മൂലം ബോഡി ഷേമിങ് നേരിട്ട ഒരാളാണ് നടൻ ഇന്ദ്രൻസ്. നാടകങ്ങളില്‍ പോലും ഇഷ്ടപ്പെട്ട വേഷങ്ങള്‍ അഭിനയിക്കുന്നതിനു അദ്ദേഹത്തിന്റെ ശരീരം തടസ്സമായിരുന്നു. ജിമ്മിൽ പോയി ശരീരം പുഷ്ടിപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആകാരസൗകുമാര്യമുള്ള നടീനടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ പലപ്പോഴും ഇന്ദ്രൻസ് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. തേടിവന്ന കഥാപാത്രങ്ങൾ ആകട്ടെ മുഴുവന്‍ ബോഡി ഷേമിങ് നിറഞ്ഞു നിൽക്കുന്നവയാണ്. ഇതെല്ലം ഒരു ചെറുപുഞ്ചിരിയിൽ നേരിടുന്ന ഇന്ദ്രൻസിനെയാണ് മലയാള സിനിമാ ഇക്കാലമത്രയും കാണുന്നത്. സൂപ്പർ താരങ്ങളും അനുഭവിച്ചിട്ടുണ്ട് ഏറെ. വിനയ് ഫോർട്ടും നിവിൻ പോളിയും തുടങ്ങി നടന വിസ്മയം മോഹൻലാൽ വരെ വിമർശനങ്ങൾ നേരിട്ടവരാണ്. ഇടവേളയെടുത്ത നിവിൻ പോളിയുടെ ശരീര പ്രകൃതിയിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. മുൻനിര നടനായിട്ടും മറ്റുള്ള താരങ്ങളെപ്പോലെ ബോഡി ഫിറ്റ്നസ് സൂക്ഷിക്കാതെ അലസനായി നടക്കുന്നു എന്നായിരുന്നു പരിഹാസം. ആദ്യമൊക്കെ വിമർശനങ്ങൾക്ക് നേരെ കണ്ണടച്ച നിവിനും ഒടുവിൽ പ്രതികരണം നടത്തി. ബോഡി ഷെയിമിങ് അതിൻ്റെ വഴിക്ക് നടക്കെട്ടെ, കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ശരീരം വരും, എങ്ങനെ ഇരിക്കണം എന്നത് സ്വന്തം ഇഷ്ടം ആണല്ലോ എന്നുമാണ് താരം പറഞ്ഞത്. ഇതുവരെ ചെയ്ത സിനിമകൾ ഇത്തരത്തിൽ ഫിറ്റായി ഇരിക്കുന്നത് ഡിമാൻ്റ് ചെയ്യുന്ന സിനിമകൾ അല്ലായിരുന്നു. പക്ഷെ ഇനി വരുന്ന ചിത്രങ്ങൾ ഫിറ്റ്‌നെസ് ഡിമാൻഡ് ചെയ്യുന്ന സിനിമകളാണെന്നും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ടെന്നും താരം പറഞ്ഞിരുന്നു.

സിനിമയെന്നത് എപ്പോഴും പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന ഒരിടമാണ്. ആവർത്തന വിരസത ഒഴിവാക്കാൻ ഓരോ സിനിമയുടെ അണിയറ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ നടീ-നടൻമാർ ചെയ്തു തുടങ്ങും. സംവിധായകന്റെ മനസിലുള്ള കഥാപാത്രത്തിലേക്ക് എത്താൻ അവരുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ വരുത്തേണ്ടതായി വരും. കുറെ കാലത്തെ പ്രയത്നങ്ങൾക്ക് ശേഷം അവർ ലക്ഷ്യത്തിലെത്തുകയും ചെയ്യും. എന്നാൽ അവരെ കാത്തിരിക്കുന്നത് വിമർശങ്ങളുടെയും പരിഹാസങ്ങളുടെയും വലിയൊരു ലോകമാണ്. സമൂഹത്തിന്റെ പതിവ് സൗന്ദര്യ സങ്കൽപ്പത്തിൽ നിന്ന് വ്യതിചതിച്ചാൽ അവർക്ക് ഇരിപ്പുറക്കില്ല. അത് അവർ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടമാക്കും. പിന്നീട് അങ്ങോട്ട് ട്രോളുകളുടെയും പോസ്റ്റുകളുടെയും പരിഹാസ വിഡിയോകളുടെയും ആറാട്ട് ആണ്. വെള്ളിത്തിരയിൽ തിളങ്ങുന്ന താരങ്ങൾക്കപ്പുറം അവർക്കുമുണ്ട് ഒരു കുടുംബം. നിരന്തരം നിറയുന്ന മോശപ്പെട്ട വിമർശനങ്ങളിൽ തകരുന്നത് അവരുടെ മാനസിക സാഹചര്യങ്ങളാണ്. അതിരുവിടുന്ന ബോഡി ഷേമിങുകൾ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

Also Read: രണ്ടും കൽപ്പിച്ച് ദക്ഷിണ കൊറിയ. ഒപ്പം അമേരിക്കയും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ

കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക്...

കേരളത്തിൽ ആദ്യം! പള്ളിയിലെ കൈക്കാരിയായി വനിത; സുജാ അനിലിനെ പറ്റി കൂടുതൽ അറിയാം

ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരായി സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി ഇവിടെ തുടർന്ന്...

കുടുംബ പ്രശ്നം വില്ലനായി; മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട്...

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!