തൃശൂർ റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ ജനിച്ചു ദിവസങ്ങൾ മാത്രമായ നവജാത ശിശുവിന്റെ മൃതദേഹം ക്യാരി ബാഗിനുള്ളിൽ കണ്ടെത്തി.(Body of newborn baby inside bag on flyover of Thrissur railway station)
ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്.
ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.