തൊടുപുഴ: വ്യാപാരി വ്യവസായി അംഗങ്ങൾക്കായി അൽഅസ്ഹർ സൂപ്പർസ്പെഷ്യലിറ്റി മെഡിക്കൽ കോളേജും തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും കൂടി സംയുക്ത രക്തപരിശോധനയും തുടർ ചികിത്സ ആനുകുല്യങ്ങളും സംഘടിപ്പിക്കുന്നു. ഏതു ഡിപ്പാർട്ട്മെൻ്റിലെ ഡോക്ടറെ വേണമെങ്കിലും സൗജന്യമായി സമീപിച്ച് രോഗവിവരം പറയാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
കൂടാതെ വ്യാപാരി വ്യവസായി അംഗങ്ങൾക്കുള്ള പ്രവിലേജുകാർഡ് ഉപയോഗിച്ചു എല്ലാ ടെസ്റ്റ്കൾക്കും ഡിസ്‌കൗണ്ടും ലഭിക്കും. അംഗങ്ങൾ പ്രത്യേക പരിഗണനയ്ക്കായി 8547074912 എന്ന നമ്പറിൽ ബന്ധപ്പെടുക.
റബർ കർഷകർക്ക് കൈത്താങ്ങാകാൻ ഐസ്‌പീഡ് പദ്ധതി
കൊച്ചി: രാജ്യത്തെ രണ്ട് ലക്ഷത്തോളം വരുന്ന റബ്ബർ കർഷകരെ സഹായിക്കാനായി ഐസ്‌പീഡ് (‘iSPEED)’ പദ്ധതി പ്രഖ്യാപിച്ച് ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മ. ഉത്പാദനക്ഷമത, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ, റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പ്രോജക്റ്റ് ഇൻറോഡിന്റെ (ഇന്ത്യൻ നാച്വറൽ റബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്മെൻറ്) ഭാഗമായി ഇൻറോഡ് സ്‌കില്ലിംഗ് ആൻഡ് പ്രൊഡക്ഷൻ എഫിഷ്യൻസി എൻഹാൻസ്മെന്റ് ഡ്രൈവ് (ഐസ്‌പീഡ്) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ തോട്ടങ്ങൾ വികസിപ്പിക്കുന്നതിനും ടയർ വ്യവസായ മേഖല നേരിട്ട് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. 1100 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതി അപ്പോളോ, സിയറ്റ്, ജെ കെ, എം ആർ എഫ് എന്നീ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) അംഗങ്ങളുടെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. റബർ ബോർഡ് ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതി നിർവഹണ ചുമതല.
.