ഉത്തരാഖണ്ഡിൽ ബിജെപി സർക്കാരിന്റെ രജിസ്‌ട്രേഷനില്ലാത്ത 136 മദ്രസകൾ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ഇവയുടെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രജിസ്‌ട്രേഷനുള്ള 450 മദ്രസകളാണുള്ളത്. 500 ലധികം മദ്രസകൾ അനധികൃതമാണ്.
വിദ്യാഭ്യാസ വകുപ്പിന്റേയും രജിസ്‌ട്രേഷൻ വകുപ്പിന്റേയും രജിസ്‌ട്രേഷൻ ഇല്ലാത്തവയ്ക്ക് പ്രവർത്തനാനുമതി നൽകില്ലെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
ഇപ്പോൾ നിലവിൽ സൊസൈറ്റി രജിസ്‌ട്രേഷനിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. മദ്രസകളുടെ സാമ്പത്തിക സ്‌ത്രോതസിനെക്കുറിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തുമെന്ന് പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.
എന്നാൽമദ്രസകളുടെ അടച്ചു പൂട്ടൽ അനധികൃതവും അംഗീകരിക്കാനാവാത്തതുമാണെന്ന നിലപാടിലാണ് മുസ്ലീം സംഘടനകൾ. മദ്രസകളുടെ മാനേജരന്മാർക്കോ നടത്തിപ്പുകാർക്കോ സർക്കാർ നോട്ടീസു പോലും നൽകാതെ ഈ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതെന്ന് ജമാത്ത് ഉലൈമ ഐ ഹിന്ദ് സെക്രട്ടറി ഖുർഷിദ് അഹമ്മദ് പറഞ്ഞു.
ഇത്തരത്തിൽ വ്യാപകമായ വിധത്തിൽ നടപടി എടുക്കുന്നതിന് സർക്കാർ ഉത്തരവു പോലും പുറപ്പെടുവിക്കാതെ ഏക പക്ഷീയമായി മുദ്ര വെക്കുന്നത് നീതിരഹിതമാണെന്ന് ഖുർഷിദ് മാധ്യമങ്ങളോട് പറഞ്ഞു.
മദ്രസകൾ അടച്ചു പൂട്ടുമ്പോൾ കൂട്ടികൾക്ക് പഠിക്കാൻ ബദൽ സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നും ജമാത്ത് ഉലൈമ ഭാരവാഹികൾ കുറ്റപ്പെടുത്തി.ഇക്കാര്യം ചൂണ്ടികാട്ടി ജമാത്ത് ഉലൈമ ഐ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി ഇന്ന് പരിഗണനയിൽ വരുന്നുണ്ട്.