ഭരണഘടന തിരുത്തി എഴുതാന്‍ ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന ബിജെപി എംപി ആനന്ദ് ഹെഗ്ഡെയുടെ പ്രസ്താവന തള്ളി ബിജെപി. ഹെഗ്ഡെയോട് വിശദീകരണം ചോദിക്കുമെന്നു വ്യക്തമാക്കിയ കരണടാക ബിജെപി അദ്ദേഹത്തോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്നും പറഞ്ഞു. ബിജെപിക്ക് 400ൽ അധികം സീറ്റ് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഭരണഘടന തിരുത്തിയെഴുതുമെന്നു ഹെഗ്ഡെ പറഞ്ഞത്. സംസ്ഥാനത്തെ പ്രാദേശിക യോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഭരണഘടന തിരുത്തിയെഴുതാന്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. കോൺഗ്രസ് ഭരണഘടനയില്‍ വരുത്തിയ വളച്ചൊടിക്കലുകളും അനാവശ്യമായ കൂട്ടിച്ചേർക്കലുകളും ശരിയാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു.
ഭരണഘടന തിരുത്താന്‍ പാര്‍ട്ടി 20 ലേറെ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു.ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തുകളയുമെന്ന് ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചയാളാണ് ഹെഗ്ഡെ.
Read Also: