‘ഞാൻ നിങ്ങളുടെ എംപിയല്ല’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബി.ജെ.പി പ്രാദേശിക നേതാവ്

ചങ്ങനാശ്ശേരി: സുരേഷ് ഗോപി Suresh Gopi പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ പരാതി. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം.

ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നൽകിയത്. ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി വേദിയിൽ ഇരിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

കേന്ദ്രമന്ത്രി ഒരു മണിക്കൂർ നേരത്തെ എത്തിയെങ്കിലും വേദിയിൽ ഇരുന്നില്ല. നിവേദനം നൽകാൻ എത്തിയവരോട് ‘ഞാൻ നിങ്ങളുടെ എംപി അല്ലെന്ന്’ പറഞ്ഞ് അധിക്ഷേപിച്ചെന്നും കണ്ണൻ പറയുന്നു. കേന്ദ്രമന്ത്രിയുടെ പെരുമാറ്റം അപമാനകരമായെന്നും പരാതിയുണ്ട്. എന്നാൽ പരാതിയെക്കുറിച്ച് അറിവില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി വാർത്തയിൽ ഇടംപിടിച്ചിരുന്നു. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഇറങ്ങാൻ എത്തിയപ്പോൾ വാഹനവ്യൂഹം എത്തിയില്ല. കേന്ദ്രമന്ത്രി കിഴക്കേ നടയിൽ വാഹനം കാത്തുനിന്നപ്പോൾ വാഹനവ്യൂഹം പടിഞ്ഞാറേ നടയിൽ കാത്തുനിന്നു. ക്ഷമകെട്ട സുരേഷ് ഗോപി ഓട്ടോയിൽ കയറി യാത്ര ചെയ്തു. ഒന്നരക്കിലോമീറ്റർ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ എത്തിയപ്പോൾ വാഹനവ്യൂഹം പിന്നാലെയെത്തി. തുടർന്നാണ് വാഹനത്തിൽ കയറി യാത്രയായത്.

spot_imgspot_img
spot_imgspot_img

Latest news

എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന്...

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

Other news

ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതി; സിനിമ സംഘടനകൾ ഇന്ന് വിശദീകരണം തേടും

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതിയിൽ സിനിമ...

സ്മൃതി ഇറാനി വീണ്ടും ടിവി സീരിയലിൽ അഭിനയിക്കുമ്പോൾ… എപ്പിസോഡിന് കിട്ടുന്ന പ്രതിഫലം കേട്ട് ഞെട്ടരുത് !

മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ടിവി സീരിയലിലേക്ക്...

120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ വിൽപ്പനക്ക്; സൈബർ അധോലോകത്ത് ഇത്തരമൊരു വിൽപ്പന ഇതാദ്യം

ഫേസ്ബുക്കിൽ വൻ വിവര ചോർച്ച. 120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ...

കൊച്ചി കപ്പൽ അപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ സാരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചി: കൊച്ചിയിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന്...

ബലി പെരുന്നാളിന് പോത്തിനെ വാങ്ങാൻ വെച്ച ലക്ഷങ്ങൾ പള്ളി ഓഫീസിൽ നിന്നും മോഷ്ടിച്ചു കള്ളന്മാർ

ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം. പള്ളിയുടെ ഓഫിസ്...

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് വരും....

Related Articles

Popular Categories

spot_imgspot_img