News4media TOP NEWS
26.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ മാലിന്യം ഇടാൻ കുട്ടയില്ല: സ്കൂളിലെത്തിയ എം.ബി. രാജേഷ് കൈ തുടച്ച ടിഷ്യു പോക്കറ്റിലിട്ട് കൊണ്ടുപോയി അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ് മെക്സിക്കൻ കനേഡിയൻ ഉൽപ്പന്നങ്ങളുടെമേൽ അധിക നികുതി ചുമത്തുമെന്നു ട്രംപ്; ചൈനയിൽ നിന്നുള്ള വസ്തുക്കൾക്ക് 10% അധിക നികുതി

പാലക്കാട്ടെ വോട്ടുകൾ എവിടെ പോയി? ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്തും

പാലക്കാട്ടെ വോട്ടുകൾ എവിടെ പോയി? ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്തും
November 26, 2024

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വിയും വോട്ടുചോർച്ചയും വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും.

സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന വിഷയമാകും.

ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ കനത്ത പരാജയം ചർച്ചയാക്കാനാണ് ഒരു വിഭാഗം ഒരുങ്ങുന്നത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ചർച്ച ചെയ്യും.

പാലക്കാട്ടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണു വിവരം.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയത് പ്രധാന ചർച്ചയാകും. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമായിരുന്നു പാലക്കാട്.

Related Articles
News4media
  • Kerala
  • News
  • News4 Special
  • Top News

26.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

ഇങ്ങനൊരു റെയിൽവേ സ്റ്റേഷൻ കേരളത്തിൽ ഒരിടത്തും കാണില്ല; കു​ടി​വെ​ള്ളം വാങ്ങാൻ പോലും കടകളില്ല; എടിഎമ്മ...

News4media
  • Kerala
  • News
  • Top News

മാലിന്യം ഇടാൻ കുട്ടയില്ല: സ്കൂളിലെത്തിയ എം.ബി. രാജേഷ് കൈ തുടച്ച ടിഷ്യു പോക്കറ്റിലിട്ട് കൊണ്ടുപോയി

News4media
  • Kerala
  • News

ലോറി ഓടിച്ചത് മദ്യലഹരിയിലായിരുന്ന ലൈസൻസില്ലാത്ത ക്ലീനർ; അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ര...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]