രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബി.ജെ.പി. പ്രവർത്തകനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പങ്കുവച്ച് കോൺഗ്രസ് നേതാക്കൾ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് NIA

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബി.ജെ.പി. പ്രവർത്തകനെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തതായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു വാർത്ത പുരത്തും വിട്ടതിനു പിന്നാലെ, തൊട്ടുപിന്നാലെ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എൻ.ഐ.എ. രംഗത്ത്. കോൺഗ്രസ് നേതാക്കളായ പവൻ ഖേരയും ജയ്റാം രമേശുമുൾപ്പടെയുള്ള നേതാക്കളും എക്സിലൂടെ ഈ വാർത്ത പങ്കുവെച്ചിരുന്നു. സായ് പ്രസാദ് എന്ന ബി.ജെ.പി. പ്രവർത്തകനെയാണ് എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്ഫോടനത്തിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എൻ.ഐ.എ. വിശദീകരണവുമായി രംഗത്തെത്തിയത്

എൻ.ഐ.എ. പറയുന്നത്;

‘രാമേശ്വരം കഫേയിൽ മാർച്ച് ഒന്നിന് ഉണ്ടായ ഐ.ഇ.ഡി. സ്ഫോടനം നടത്തിയത് മുസ്സാവിർ ഹുസ്സൈൻ ഷാസിബ് എന്നയാളും സഹ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹയാണെന്നും എൻ.ഐ.എ. തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ രണ്ടുപേരും ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശികളാണ്. മുഖ്യപ്രതികൾക്ക് സഹായങ്ങൾ നൽകിയ മുസമ്മൽ ഷരീഫിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി. കൂടാതെ പത്ത് ലക്ഷം രൂപ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കേസിലെ തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ എൻ.ഐ.എ. ഒളിവിലുള്ളവരുടെയും
അറസ്റ്റിലായവരുടെയും കോളജ്, സ്കൂൾ കാല സുഹൃത്തുക്കളുൾപ്പെടെ എല്ലാ പരിചയക്കാരെയും വിളിച്ചുവരുത്തി പരിശോധിച്ചുവരികയാണ്. തീവ്രവാദക്കേസ് ആയതിനാൽ, സാക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് പുറമെ വിളിച്ച് വരുന്നവരെ അപകടത്തിൽപ്പെടുത്തുകയും ചെയ്യും. സ്ഥിരീകരിക്കാത്ത വാർത്തകൾ കേസിലെ ഫലപ്രദമായ അന്വേഷണത്തെതടസ്സപ്പെടുത്തുന്നു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് എല്ലാവരുടെയും സഹകരണം എൻ.ഐ.എ. അഭ്യർത്ഥിക്കുന്നു’

എൻ.ഐ.എ. വിശദീകരണ കുറിപ്പിലൂടെ അറിയിച്ചു.

https://x.com/NIA_India/status/1776218614947012819?s=20

Read also: ‘ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി, ഭീഷണിക്കു മുന്നിൽ ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ല’ തോമസ് ഐസക്

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

Related Articles

Popular Categories

spot_imgspot_img