അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടി; കോട്ടയത്ത് ബിഷപ്പ് അറസ്റ്റിൽ

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിഷപ്പ് കോട്ടയത്ത് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് പോലീസി​ന്റെ പിടിയിലായത്. കോട്ടയത്തെ ഒരു സ്വതന്ത്ര സഭയുടെ ബിഷപ്പ് ആണ് ഇദ്ദേഹം.

കുറിച്ചി സ്വദേശിയായ യുവാവിന് അമേരിക്കയിൽ ജോലി വാ​ഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്.

ചിങ്ങവനം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ട്. മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.

മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന ഇയാൾ, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img