പുലിയിൽ നിന്നും രക്ഷപെട്ട് ബൈക്ക് യാത്രികർ
സമീപ കാലത്തായി ഇന്ത്യയിലെമ്പാടും വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും അക്രമിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്.
കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നും കര്‍ണ്ണാടകത്തിൽ നിന്നും ഗുജറാത്തില്‍ നിന്നും സമാനമായ നിരവധി റിപ്പോര്‍ട്ടുകളാണ് സമീപ കാലത്തായി പുറത്ത് വരുന്നത്. അത്തരം ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചാടി വീണ പുലിയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്
പുലിയുടെ ചാട്ടം പിഴച്ചതിനാല്‍ മാത്രമാണ് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയ്ക്ക് സമീപത്താണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിയോടെ അലിപിരിയിലെ മൃഗശാല പാർക്കിന് സമീപത്ത് കൂടി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്.
ദൃശ്യങ്ങളില്‍ മുന്നിലെ ബൈക്കിയിൽ പോകുന്ന രണ്ട് യാത്രക്കാരെ കാണാം. പെട്ടെന്ന പൊന്തക്കാടുകൾക്കിടയില്‍ നിന്നും ഒരു പുള്ളിപ്പുലി ചാടി വരികയും പിന്നിലുള്ളയാളെ പിടികൂടാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പുലിയുടെ ചാട്ടം പിഴയ്ക്കുകയും അത് റോഡിലേക്ക് അടിച്ച് വീഴുകയുമായിരുന്നു. പിന്നാലെ എത്തിയ കാറിന് അടിയില്‍പ്പെടാതിരിക്കാന്‍ പുലി പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപ്പെടുകയാണ്. തൊട്ട് പിന്നാലെയുണ്ടായിരുന്ന കാറിന്‍റെ ഡാഷ്ക്യാം ദൃശ്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
Summary:
In a shocking incident near Tirupati in Andhra Pradesh, a tiger leaped at two people traveling on a bike. Fortunately, the tiger missed its jump, allowing the bike riders to narrowly escape without injury. The encounter was a close shave, highlighting the dangers of wildlife crossing paths with humans in such areas.