web analytics

റൊട്ടി വാങ്ങി വന്നപ്പോഴേക്കും ബൈക്ക് ‘അപ്രത്യക്ഷം’; സിസിടിവി ദൃശ്യം ലഭിച്ചതോടെ ഫോണിലേക്ക് ആളുകളുടെ കൂട്ട വിളി, ബൈക്ക് സുഹൃത്തിന്റെ കയ്യിൽ കൊടുത്ത് വിട്ട് മോഷ്ടാവ്

പാലക്കാട്: ബേക്കറിയിൽ പോയി വരുമ്പോഴേക്കും യുവാവിന്റെ വാഹനം മോഷണം പോയി. ചുങ്കത്ത് ബൈക്ക് നിർത്തി ബേക്കറിയിൽ നിന്ന് റൊട്ടി വാങ്ങിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരൻ അജയ് വാസിന്റെ ബൈക്കാണ് മോഷ്ടിച്ചത്. തുടർന്ന് കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാമെന്ന് സംഭവ സ്ഥലത്തുള്ളവർ പറഞ്ഞു. എന്നാൽ പല കടകളിലെയും സിസിടിവികൾ പ്രവർത്തന രഹിതമായിരുന്നു.

ഒടുവിൽ സമീപത്തെ പ്രസ്സിലെ സിസിടിവി പരിശോധിച്ചതോടെ എരകുളം സ്വദേശിയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് മനസ്സിലായി. ചിലർ ഇയാളെ ഫോണിൽ വിളിച്ചതോടെ സംഗതി പന്തികേടാകുമെന്ന് തിരിച്ചറിഞ്ഞ ഇയാൾ സുഹൃത്തിന്റെ കൈയിൽ ബൈക്ക് തിരിച്ചു കൊടുത്തുവിടുകയായിരുന്നു. എട്ടു മണിയോടെ അജയ് വാസിന് ബൈക്ക് തിരിച്ചുകിട്ടി.

ഇയാൾ മദ്യലഹരിയിലാണ് ബൈക്ക് എടുത്തു കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബൈക്ക് തിരിച്ചുകിട്ടിയതിനാലും എടുത്തയാൾ പരിചയക്കാരനായതിനാലും അജയ് വാസ് ആലത്തൂർ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു.

 

Read Also: കായാമ്പൂ കണ്ണിൽ മാത്രമല്ല മണ്ണിലും വിടരും… ദേ ഇങ്ങനെ…വർഷത്തിൽ ഒറ്റത്തവണ പൂക്കുന്ന ചെടി നിസാരക്കാരനല്ല, വേര് മുതൽ കായ് വരെ ഉപയോഗിക്കാം

Read Also: ഇന്ത്യൻ വരനെ തേടുന്നു, അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക; റഷ്യൻ യുവതിയുടെ വിവാഹ അഭ്യർത്ഥന വൈറൽ

Read Also: ഉഷ്ണതരംഗം തുടരും; ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി ഇമെയിൽ വഴി

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി...

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; 6 പേർക്ക് പരിക്ക്

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം മലപ്പുറത്ത് ദേശീയപാതയിൽ...

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

Related Articles

Popular Categories

spot_imgspot_img