ടൂറിസം മേഖലയിൽ വൻനേട്ടം ; കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാൻ പദ്ധതി ഉടൻ

നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലം ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.

കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി ട്രെയിനുകളാണ് കൊല്ലം ജംക്‌ഷൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം–എറണാകുളം, ഗുരുവായൂർ–മധുര എന്നീ ട്രെയിനുകൾ കൊല്ലം വഴിയാണു പോകുന്നത്. കൊല്ലം–തൃശൂർ ട്രെയിൻ ഗുരുവായൂർ വരെ ഓടിക്കാനും സാധ്യതയുണ്ട്. കൊല്ലം–തിരുനെൽവേലി ട്രെയിനും ഗുരുവായൂർ–മധുര ട്രെയിനും കൊല്ലത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് വഴിയാണ് തെങ്കാശിയിൽ എത്തി അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്.

ബ്രിട്ടിഷ് ചരിത്രത്തിന്റെ ഭാഗമായ കൊല്ലം–ചെങ്കോട്ട പാതയിലെ മനോഹാരിത ആസ്വദിക്കാൻ രണ്ടു ട്രെയിനുകളിലൂടെ യാത്ര ചെയ്താൽ മതിയാകും. പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കൗതുകങ്ങൾ. ഈ പാതയിലെ തുരങ്കങ്ങളും പച്ചപ്പും വന്യമായ വനഭംഗിയും ആസ്വദിക്കാം. തെന്മല അണക്കെട്ട്, പാലരുവി വെള്ളച്ചാട്ടം, റോസ്മല എന്നിവിടങ്ങളിൽ എത്തിച്ചേരാനും ഈ പാതയിലൂടെ സാധിക്കും.

നമോ ഭാരത് ട്രെയിനുകൾ നിർത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ സ്റ്റേഷനുകളിൽ ഇല്ലെന്നാണ് ഒരു പോരായ്മയായി പറയുന്നത്. തെന്മല ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയാൽ മാത്രമേ, തെന്മല, ആര്യങ്കാവ് മേഖലകളിലെ ടൂറിസം വികസനത്തിന് സഹായിക്കൂ. ചെങ്കോട്ട പാതയിലൂടെ പോകുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ മാത്രമാണ് നിലവിൽ ചെറിയ സ്റ്റേഷനുകളിൽ നിർത്താറുള്ളൂ. നമോ ഭാരത് ട്രെയിനുകൾക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചാൽ പ്രാദേശിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിയും.

കൊല്ലം–കായംകുളം പാതയിലെ മൺറോതുരുത്താണ് ജില്ലയിൽ ടൂറിസം വികസന സാധ്യത ഏറെയുള്ള മറ്റൊരു സ്ഥലം. നിലവിൽ വിദേശികൾ ഉൾപ്പെടെയുള്ളവർ തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. നമോ ഭാരത് ട്രെയിനുകൾക്ക് മൺറോതുരുത്ത് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഈ മേഖലയിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു. മെട്രോ ട്രെയിനുകൾക്കു സമാനമാണ് നമോ ഭാരത് ട്രെയിനുകൾ. പെട്ടെന്ന് ഓടിത്തുടങ്ങാനും അതിവേഗം നിർത്താനുമുള്ള ആധുനിക സംവിധാനങ്ങൾ ഈ ട്രെയിനുകളിലുണ്ട്.

ചെറിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ട്രെയിനുകളുടെ ഓട്ടത്തെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തുന്നു. അഷ്ടമുടി, ശാസ്താംകോട്ട, പരവൂർ കായലുകളും സുന്ദരമായ ബീച്ചുകളുമാണ് ജില്ലയുടെ പ്രത്യേകതയായി പറയുന്നത്. ജനപ്രതിനിധികൾ ശ്രമിച്ചാൽ നാടിന്റെ ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിപ്പിക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു. 100 മുതൽ 250 കിലോമീറ്റർ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകൾ. ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിൻ ഗുജറാത്തിലെ ഭുജ്–അഹമ്മദാബാദ് റൂട്ടിൽ സെപ്റ്റംബർ 17ന് ഓടിത്തുടങ്ങി.

English summary : Big gain in tourism sector; Plan to run 10 Namo Bharat trains in Kerala soon

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ്...

ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ...

താനൂരിലെ പെൺകുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചു?; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും...

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

കോട്ടയത്ത് ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; പ്രതിക്കായി വ്യാപക തിരച്ചിൽ

കോട്ടയം: കോട്ടയം കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു....

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

Related Articles

Popular Categories

spot_imgspot_img