തിങ്കളാഴ്ച്ച നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമം ബി.എൻ.എസ്. പ്രകാരം റിമാൻഡ് കാലാവധി 15 ദിവസമാണ്. എന്നാൽ റിമാൻഡ് കാലാവധിയിൽ ആശുപത്രിയിൽ അഡ്മിറ്റായി കാലാവധി തീരുംവരെ സുഖവാസം നടത്തുന്ന തടവുകാർക്ക് ഭാരതീയ ന്യായ സംഹിത അത്ര നല്ലതാവില്ല. (Bharatiya Nyaya Samhita: Is it good for those who are staying in the hospital after jailed)
മുൻപ് റിമാൻഡ് കാലാവധിയിൽ ആശുപത്രിയിൽ കഴിയുന്നവരെ ചോദ്യം ചെയ്യാനായി പോലീസിന് വിട്ടു കിട്ടിയിരുന്നില്ല, എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്ത് രണ്ടു മാസത്തിനിടെ 15 ദിവസത്തേക്ക് എപ്പോൾ വേണമെങ്കിലും പോലീസിന് കസ്റ്റഡിയിലെടുക്കാം. ഇതോടെ കസ്റ്റഡി കാലാവധിയിൽ സുഖവാസവും പോലീസിൽ നിന്നും ഒളിച്ചു കഴിയലും സ്ഥിരമാക്കി രാഷ്ട്രീയ തടവുകാർ ഉൾപ്പെടെ പണിവാങ്ങും.
ബി.എൻ.എസ്. പ്രകാരം വാഹനം ഇടിച്ച ശേഷം നിർത്താതെ പോകുന്ന ഡ്രൈവർമാർക്കെതിരെയും ജാമ്യമില്ലാതെ കേസെടുക്കാം. എന്നാൽ നിയമത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിമർശനങ്ങളും ശക്തമാണ്.