‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭാരത് അരി വിപണിയിലെത്തുകയാണ്. ആട്ടയും അരിയും ഉൾപ്പെടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമാക്കിയുള്ള ഭാരത് ബ്രാൻഡ് റീട്ടെയിൽ പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത്.

ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി, എൻസിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ എന്നീ ഏജൻസികളുടെ മൊബൈൽ വാനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാം ഘട്ടത്തിൽ, ഭാരത് ആട്ടയുടെ വില കിലോക്ക് 30 രൂപയായി ഉയരുകയും ചെയ്തു.

ആട്ടക്ക് രണ്ടര രൂപയാണ് വർധിച്ചത്. ഭാരത് അരിക്കും അഞ്ച് രൂപ വർധിച്ച് കിലോയ്ക്ക് 34 രൂപയായി. പുതിയ ഘട്ടത്തിൽ ചില്ലറ വിതരണത്തിനായി 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം മെട്രിക് ടൺ (എൽഎംടി) അരിയും അനുവദിച്ചു. ആദ്യ ഘട്ടത്തിൽ 15.20 എൽഎംടി ആട്ടയും 14.58 എൽഎംടി ഭാരത് അരിയുമാണ് വിതരണം ചെയ്തത്. കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവയുടെ സ്റ്റോറുകളിൽ നിന്നും മൊബൈൽ വാനുകളിൽ നിന്നും ഉപഭോക്താക്കൾക്ക് 5 കിലോ, 10 കിലോ ബാഗുകളിൽ ഭാരത് ആട്ടയും അരിയും വാങ്ങിക്കാൻ കഴിയും.

English summary : ‘Bharat rice’ hits the market again; Five rupees more

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ചെറുവത്തൂർ സ്വദേശി യുവഡോക്ടർ മരിച്ച നിലയിൽ

ചെറുവത്തൂർ: കർണാടക മണിപ്പാലിൽ ചെറുവത്തൂർ സ്വദേശി യുവഡോക്ടറെ മരിച്ച നിലയിൽ ....

എഫ്ബിഐയുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ: കഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തൻ:

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) യുടെ അമരത്ത് ഇനി ഇന്ത്യൻ...

ഇടുക്കിയിൽ കോളേജ് വിദ്യാർത്ഥിക്ക് എട്ടംഗ സംഘത്തിന്റെ മർദ്ദനം

പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി വ​ണ്ടി​പ്പെ​രി​യാ​ർ...

ലണ്ടനിൽ നിന്നും ജർമനിയിലേക്കും ഫ്രാൻസിലേക്കും ഇനി ട്രെയിനിൽ സഞ്ചരിക്കാം ! വരുന്നത് വമ്പൻ പദ്ധതി:

ലണ്ടൻ സെന്റ് പാൻക്രാസ് റയിൽവേ സ്റ്റേഷനിൽ നിന്നും ഫ്രാൻസിലേക്കും, ജർമനിയിലേക്കും നേരിട്ട്...

Related Articles

Popular Categories

spot_imgspot_img