പ്രധാനമന്ത്രി സാക്ഷി; സുരേഷ് ഗോപിയുടെ മകൾക്ക് താലിചാർത്തി ശ്രേയസ് മോഹൻ; മാല എടുത്തുനൽകി നരേന്ദ്രമോദി

നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്. രാവിലെ എട്ടേമുക്കാലിനും ഒൻപത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം. ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ച മോദി തന്നെയാണ് മാല എടുത്ത് നൽകിയത്. തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. ഇവിടെയാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും. കഴിഞ്ഞ ദിവസം വൈകുന്നേരം നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. നീണ്ട നേരത്തെ ക്ഷേത്ര ദർശനത്തിനു ശേഷമാണ് നരേന്ദ്ര മോദി താലികെട്ടൽ ചടങ്ങിൽ എത്തിച്ചേർന്നത്. വിദേശ സർവകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയവരാണ് ഭാഗ്യാ സുരേഷ് ഗോപിയും ശ്രേയസ് മോഹനും. ആർഭാടപൂർവമായ വിവാഹപൂർവ പരിപാടികൾ അരങ്ങേറിയിരുന്നു. തൃപ്രയാർ ക്ഷേത്രത്തിലും അദ്ദേഹം ഇന്ന് ദർശനം നടത്തും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാകും ഡല്‍ഹിയിലേക്ക് മടങ്ങുക.

Also read: അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പൊലീസ്; മൊബൈലിലെ ഈ ആപ്പ് ശ്രദ്ധിക്കുക !

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img